തെ​രു​വ് നാ​യ​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന് ആ​രോ​പ​ണം; യു​വാ​വി​നെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച് നാ​ട്ടു​കാ​ർ; വൈ​റ​ലാ​യി ക്ഷ​മാ​പ​ണം ന​ട​ത്തു​ന്ന വീ​ഡി​യോ

നാ​ട്ടു​കാ​ർ സ​ദാ​ചാ​ര പോ​ലീ​സ് ച​മ​ഞ്ഞാ​ൽ എ​ന്താ​കും അ​വ​സ്ഥ. നി​യ​മം ദു​രു​പ​യോ​ഗ​പ്പെ​ടു​ന്പോ​ൾ പ​ല​രു​ടേ​യും ജീ​വ​ൻ പൊ​ലി​ഞ്ഞു​പോ​യ എ​ത്ര​യോ സം​ഭ​വ​ങ്ങ​ൾ ഇ​തി​നോ​ട​കം നാം ​കേ​ട്ടി​ട്ടു​ണ്ട്. മും​ബൈ​യി​ലെ വെ​ർ​സോ​വ പ്ര​ദേ​ശ​ത്ത് തെ​രു​വ് നാ​യ​യെ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കി​യെ​ന്ന് ആ​രോ​പി​ച്ച് പ്ര​ദേ​ശ​വാ​സി​ക​ൾ ഒ​രു യു​വാ​വി​നെ മ​ർ​ദ്ദി​ച്ചു.

ആ​ൾ​ക്കൂ​ട്ട മ​ർ​ദ​ന​ത്തി​നു ഇ​ര​യാ​വു​ന്ന വീ​ഡി​യോ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​യി. ശി​വാ​ലി ഛേത്രി ​എ​ന്ന ഇ​ന്‍​സ്റ്റാ​ഗ്രാം ഉ​പ​യോ​ക്താ​വ് ആ​ണ് വീ​ഡി​യോ പ​ങ്കു​വ​ച്ച​ത്. നാ​ട്ടു​കാ​ർ മ​ർ​ദ്ദി​ക്കു​മ്പോ​ൾ ഇ​യാ​ൾ ത​ന്‍റെ പ്ര​വ​ർ​ത്തി​യി​ൽ ക്ഷ​മ ചോ​ദി​ക്കു​ന്ന​താ​ണ് ഒ​രു വീ​ഡി​യോ​യി​ലു​ള്ള​ത്. യു​വാ​വി​ന്‍റെ ത​ന്നെ പ​ല വീ​ഡി​യോ വൈ​റ​ലാ​യി. മ​റ്റൊ​രു വീ​ഡി​യോ​യി​ൽ ഇ​യാ​ളു​ടെ ബാ​ഗി​ൽ നി​ന്നും കോ​ണ്ടം പാ​യ്ക്ക​റ്റു​ക​ൾ, ഫോ​ൺ ചാ​ർ​ജ​ർ, മ​റ്റ് വ​സ്തു​ക്ക​ൾ എ​ന്നി​വ കാ​ണി​ക്കു​ന്നു. നാ​യ​യെ അ​യാ​ൾ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് ഇ​ര​യാ​ക്കു​ന്ന​ത് ക​ണ്ടെ​ന്ന് ഒ​രു പെ​ണ്‍​കു​ട്ടി അ​വ​കാ​ശ​പ്പെ​ട്ടു​ന്ന​താ​യി​രു​ന്നു മ​റ്റൊ​രു വീ​ഡി​യോ.

ഇ​യാ​ളെ വി​മ​ർ​ശി​ച്ചും അ​നു​കൂ​ലി​ച്ചും നി​ര​വ​ധി ആ​ളു​ക​ൾ രം​ഗ​ത്തെ​ത്തി. നി​യ​മം ന​ട​പ്പാ​ക്കാ​നാ​ണ് പോ​ലീ​സും കോ​ട​തി​യു​മെ​ന്നും നാ​ട്ടു​കാ​ര​ല്ല അ​ത് ചെ​യ്യേ​ണ്ട​തെ​ന്നും പ​ല​രും വി​മ​ർ​ശി​ച്ചു. മ​റ്റൊ​രു കൂ​ട്ട​ർ അ​യാ​ൾ അ​ത് എ​ന്തു​കൊ​ണ്ടും അ​ർ​ഹി​ക്കു​ന്നു​വെ​ന്നാ​യി​രു​ന്നു കു​റി​ച്ച​ത്. മ​റ്റ് ചി​ല​ർ വീ​ഡി​യോ മും​ബൈ പോ​ലീ​സി​ലെ മു​തി​ർ​ന്ന പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നും മൃ​ഗ സം​ര​ക്ഷ​ക പ്ര​വ​ർ​ത്ത​ക​നു​മാ​യ സു​ധീ​ർ കു​ഡാ​ൽ​ക്ക​ർ, പ്ര​ശ​സ്ത ആ​ക്ടി​വി​സ്റ്റ് വി​ജ​യ് രം​ഗാ​രെ എ​ന്നി​വ​രെ ടാ​ഗ് ചെ​യ്ത് ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ടു.