ഭാര്യയെ മറ്റൊരാള്‍ക്കു വിവാഹം കഴിച്ചുകൊടുത്തെന്ന് ആരോപിച്ച് ഭാര്യാസഹോദരനെ കൊല്ലാൻ ശ്രമിച്ച സംഭവം;  പ്രതിക്ക് കഠിനതടവും പിഴയും വിധിച്ച് കോടതി – murder attempt wife brother

ഭാര്യയെ മറ്റൊരാള്‍ക്കു വിവാഹം കഴിച്ചുകൊടുത്തെന്ന് ആരോപിച്ച് ഭാര്യാസഹോദരനെ കൊല്ലാൻ ശ്രമിച്ച പ്രതി പറയകാട് അറപ്പത്തറ വീട്ടില്‍ സോമനെ 17 വര്‍ഷം കഠിനതടവിനും 45,000 രൂപ പിഴയും ശിക്ഷ വിധിച്ച് ചേര്‍ത്തല അസിസ്റ്റന്റ് സെഷന്‍സ് കോടതി. പിഴയൊടുക്കാത്തപക്ഷം 15 മാസംകൂടി തടവുശിക്ഷ കൂടുതൽ അനുഭവിക്കണം. 2022 ഓഗസ്റ്റില്‍ ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.

പ്രതിയുമായി പിണങ്ങി ഭാര്യ സ്വന്തം വീട്ടില്‍പ്പോയിരുന്നു. തുടര്‍ന്ന് സഹോദരൻ ശശി ഭാര്യയെ മറ്റൊരു വിവാഹം കഴിപ്പിച്ചുകൊടുത്തെന്നു പറഞ്ഞാണ് പ്രതി അക്രമം നടത്തിയത്. വീട്ടില്‍ക്കയറി ഉറങ്ങുകയായിരുന്ന ശശിയെ വിളിച്ചുണര്‍ത്തി വെട്ടുകത്തികൊണ്ട് തലയ്ക്കുവെട്ടുകയായിരുന്നു. തലയോട്ടിയിലും മുഖത്തും ആഴത്തില്‍ മുറിവേറ്റ ശശി കോട്ടയം മെഡിക്കല്‍ കോളേജിലെ ചികിത്സയിലൂടെയാണ് രക്ഷപ്പെടുകയായിരുന്നു. ആക്രമണത്തിന് ശേഷം ഒളിവില്‍പ്പോയ പ്രതിയെ പിന്നീട് ഇടുക്കിയില്‍നിന്ന് പോലീസ് അറസ്റ്റുചെയ്യുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *