ബെയ്ജിംഗ്: ലോക ബാഡ്മിന്റണ്‍ ചാന്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ സൈന നെഹ് വാള്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു പുറത്തായി. മുന്‍ ഒളിന്പിക്‌സ് ചാന്പ്യന്‍ സ്‌പെയിന്റെ കരോളിന മാരിനോട് നേരിട്ടുള്ള ഗെയിമുകള്‍ക്ക് തോറ്റാണ് ഇന്ത്യന്‍ താരം പുറത്തേക്ക് പോയത്. 216, 2111 എന്ന നിലയിലായിരുന്നു സൈനയുടെ ദയനീയ തോല്‍വി. 31 മിനിറ്റുകള്‍ മാത്രം നീണ്ട മത്സരത്തിന്റെ ഒരു ഘട്ടത്തില്‍ പോലും സൈന മികവ് പുലര്‍ത്തിയില്ല.

പത്താം സീഡായിരുന്ന സൈന വീണതോടെ ഒളിന്പിക്‌സ് വെള്ളി മെഡല്‍ ജേതാവ് പി.വി.സിന്ധുവില്‍ മാത്രമായി ഇന്ത്യന്‍ പ്രതീക്ഷ ഒതുങ്ങി. പുരുഷ വിഭാഗത്തില്‍ സായ് പ്രണീത് ക്വാര്‍ട്ടറില്‍ എത്തിയതും ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കുന്നുണ്ട്. കെ.ശ്രീകാന്ത് നേരത്തെ പുറത്തായത് ഇന്ത്യയ്ക്ക് തിരിച്ചടിയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *