ചവറ: മത്സ്യബന്ധനത്തിനു പോകാനായി തയാറെടുത്തിരുന്ന ബോട്ട് കത്തിനശിച്ചു. ശക്തികുളങ്ങര കല്ലുംപുറത്ത് കടവില്‍ ഇന്ന് പുലര്‍ച്ചെയാണ് അപകടം നടന്നത്. ശക്തികുളങ്ങര വിനായകത്തില്‍ ഗോപാലകൃഷ്ണന്റെ ഉടമസ്ഥതയിലുള്ള ‘പ്രബിതകം’ എന്ന ബോട്ടാണ് പൂര്‍ണമായും കത്തിനശിച്ചത്.

അപകട സമയത്ത് ഒമ്പത് മത്സ്യതൊഴിലാളികള്‍ ബോട്ടിലുണ്ടായിരുന്നു. ബോട്ടിലുണ്ടായിരുന്ന ഗ്യാസ് സിലിണ്ടര്‍ കത്തിക്കുന്നതിനിടയിലാണ് തീപടര്‍ന്നത്. ഇതിന് പിന്നാലെ ബോട്ടിലുണ്ടായവര്‍ കരയിലെക്ക് ചാടി രക്ഷപ്പെട്ടതിനാല്‍ വലിയൊരു അപകടം ഒഴിവായി. ബോട്ട് സ്റ്റാര്‍ട്ട് ചെയ്ത് നീങ്ങാന്‍ തുടങ്ങുന്ന സമയത്താണ് തീപിടുത്തമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *