തൊടുപുഴ: ഇടുക്കി കളക്‌ട്രേറ്റിന് മുന്നില്‍ യുവതിയുടെ ആത്മഹത്യാശ്രമം. കളക്‌ട്രേറ്റിലെ എസ്പി ഓഫീസിന് മുന്നിലായിരുന്നു നാടകീയ സംഭവങ്ങള്‍. പൊലീസ് കള്ളക്കേസില്‍ കുടുക്കാന്‍ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് സാലി എന്ന സ്ത്രീയാണ് ജീവനൊടുക്കാന്‍ ശ്രമം നടത്തിയത്.

പൊലീസുകാരുടെ പെരുമാറ്റത്തില്‍ മനംമടുത്തുവെന്ന് ആരോപിച്ചാണ് യുവതി ദേഹത്ത് പെട്രോളൊഴിച്ച് തീകൊളുത്താന്‍ ശ്രമിച്ചത്. യുവതിക്കെതിരേ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ല.

അയല്‍വാസിയും സാലിയും തമ്മില്‍ ചില പ്രശ്‌നങ്ങളുണ്ടെന്നും ഇതുമായി ബന്ധപ്പെട്ടു കോടതിയില്‍ ഹാജരാകാന്‍ സാലിക്കു സമന്‍സ് ലഭിച്ചിരുന്നതായും പൊലീസ് പറഞ്ഞു. ഇതേത്തുടര്‍ന്നാണു സാലി കലക്ടറേറ്റ് വളപ്പിലെത്തി ജീവനൊടുക്കാന്‍ ശ്രമിച്ചതെന്നാണ് വിവരം. പൊലീസ് എത്തി തീ കെടുത്തി. സാലിയെ സമീപത്തെ ആശുപത്രിയിലേക്കു മാറ്റി.

Leave a Reply

Your email address will not be published. Required fields are marked *