ടേക്ക് ഓഫിനു ശ്രമിക്കുന്നതിനിടെ ജെറ്റ് എയര്‍വേയ്‌സ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി

ന്യൂഡല്‍ഹി: ഏഴു ജീവനക്കാരും 142 യാത്രക്കാരുമായി റിയാദില്‍ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട ജെറ്റ് എയര്‍വേയ്‌സ് വിമാനം റണ്‍വേയില്‍ നിന്ന് തെന്നിമാറി. ടേക്ക് ഓഫിനു ശ്രമിക്കുന്നതിനിടെയായിരുന്നു 9ഡബ്ലിയു523 വിമാനം തെന്നിമാറിയത്. വിമാനത്തിലുണ്ടായവരെ സുരക്ഷിതമായി പുറത്തെത്തിച്ചുവെന്നും ആര്‍ക്കും പരുക്കേറ്റിട്ടില്ലെന്നും ജെറ്റ് എയര്‍വേയ്‌സ് ട്വിറ്റില്‍ കുറിച്ചു.

പൈലറ്റിന്റെ പിഴവാണ് അപകടത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ സംഭവത്തില്‍ അന്വേഷണം നടക്കുകയാണെന്ന് അധികൃതര്‍ വ്യക്തമാക്കി. യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും റിയാദ് വിമാനത്താവളത്തില്‍ താമസത്തിനുള്ള സൗകര്യം ഒരുക്കി. മറ്റൊരു വിമാനത്തില്‍ ഇവരെ മുംബൈയിലെത്തിക്കുമെന്ന് വിമാന കമ്പനി അധികൃതര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *