കൽപറ്റ: റെഡ് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വയനാട്ടിൽ ഞായറാഴ്ച പ്രവർത്തിക്കുന്ന പ്രഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ല കലക്ടർ അവധി പ്രഖ്യാപിച്ചു.
അങ്കണവാടികൾ, മദ്രസകൾ, ട്യൂഷൻ സെന്ററുകൾ, സ്പെഷൽ ക്ലാസുകൾ എന്നിവക്ക് അവധി ബാധകമായിരിക്കുമെന്ന് ജില്ല കലക്ടർ ഡി.ആർ. മേഘശ്രീ അറിയിച്ചു.
എന്നാൽ, റസിഡൻഷൽ സ്കൂളുകൾക്കും റസിഡൻഷൽ കോളജുകൾക്കും അവധി ബാധകമല്ല. വിദ്യാർഥികൾ ജലാശയങ്ങളിലും പുഴകളിലും മറ്റും ഇറങ്ങരുതെന്നും സുരക്ഷിതരായി ഇരിക്കണമെന്നും കലക്ടർ വ്യക്തമാക്കി.

