ആദ്യ മണിക്കൂറുകളിൽ ഭേദപ്പെട്ട പോളിങ്; നിലമ്പൂർ വിധിയെഴുതുന്നു

നിലമ്പൂർ: നിലമ്പൂർ നിയമസഭ ഉപതെരഞ്ഞെടുപ്പ് വോട്ടെടുപ്പ് പുരോഗമിക്കവേ ആദ്യ മണിക്കൂറുകളിൽ ഭേദപ്പെട്ട പോളിങ്. ആദ്യ ഒരു മണിക്കൂറിൽ 6.02 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്. മഴയുണ്ടെങ്കിലും രാവിലെ മുതൽ ബൂത്തുകളിൽ വോട്ടർമാരുടെ തിരക്കാണ്.

യു.ഡി.എഫ് സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് പിതാവിന്റെ ഖബറിടം സന്ദർശിച്ച ശേഷം എത്തി വോട്ടുരേഖപ്പെടുത്തി. ചരിത്ര ഭൂരിപക്ഷം ലഭിക്കുമെന്ന് ഷൗക്കത്ത് പ്രതികരിച്ചു. എൽ.ഡി.എഫ് സ്ഥാനാർഥി എം. സ്വരാജ് മതീരി ജി.എൽ.പി സ്കൂളിൽ വോട്ട് രേഖപ്പെടുത്തി. വലിയ വിജയപ്രതീക്ഷയാണ് സ്വരാജ് പങ്കുവെച്ചത്.

വാ​ശി​യേ​റി​യ മ​ത്സ​ര​ത്തി​ന്‍റെ പ്ര​തി​ഫ​ല​നം പോ​ളി​ങ് ശ​ത​മാ​ന​ത്തി​ൽ കാ​ണു​മെ​ന്ന വി​ശ്വാ​സ​ത്തി​ലാ​ണ് മു​ന്ന​ണി​ക​ളും സ്ഥാ​നാ​ർ​ഥി​ക​ളും. വൈ​കീ​ട്ട് ആ​റു വ​രെ​യാ​ണ് പോ​ളി​ങ്. 2.32 ല​ക്ഷം പേ​രാ​ണ് വി​ധി​യെ​ഴു​തു​ന്ന​ത്.

വ​ഴി​ക്ക​ട​വ്, എ​ട​ക്ക​ര, പോ​ത്തു​ക​ല്ല്, മൂ​ത്തേ​ടം, ക​രു​ളാ​യി, അ​മ​ര​മ്പ​ലം, ചു​ങ്ക​ത്ത​റ പ​ഞ്ചാ​യ​ത്തു​ക​ളും നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ​യും അ​ട​ങ്ങു​ന്ന​താ​ണ് മ​ണ്ഡ​ലം. ന​ഗ​ര​സ​ഭ​യും അ​മ​ര​മ്പ​ലം, പോ​ത്തു​ക​ല്ല് പ​ഞ്ചാ​യ​ത്തു​ക​ളും എ​ൽ.​ഡി.​എ​ഫാ​ണ് ഭ​രി​ക്കു​ന്ന​ത്. മ​റ്റു അ​ഞ്ച് പ​ഞ്ചാ​യ​ത്തു​ക​ളി​ൽ യു.​ഡി.​എ​ഫാ​ണ്. 2021ൽ എൽ.ഡി.എഫ് സ്വതന്ത്രനായി മത്സരിച്ച് വിജയിച്ച പി.വി. അൻവർ മുന്നണിയുമായി തെറ്റിപ്പിരിഞ്ഞ് രാജിവെച്ചതോടെയാണ് നിലമ്പൂരിൽ ഉപതെരഞ്ഞെടുപ്പ് വേണ്ടിവന്നത്.

Leave a Reply

Your email address will not be published. Required fields are marked *