ന്യൂഡല്‍ഹി: ജലന്ധര്‍ ബിഷപ്പിന്റെ മൊഴിയെടുക്കുന്നതിനായി അന്വേഷണസംഘം മധ്യപ്രദേശിലേക്ക്. ഉജ്ജെയിന്‍ ബിഷപ്പിന്റെ മൊഴിയെടുത്തശേഷം നാളെ ഡല്‍ഹിയില്‍ മടങ്ങിയെത്തി വത്തിക്കാന്‍ എംബസിയില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കാനാകും അന്വേഷണ സംഘത്തിന്റെ ശ്രമം.

മുന്‍കൂട്ടി അനുമതി വാങ്ങാതെ വത്തിക്കാന്‍ എംബസിയില്‍നിന്ന് തെളിവെടുക്കാനുള്ള ശ്രമം പരാജയപ്പെട്ടതിനാല്‍ കൂടുതല്‍ കരുതലോടെ നീങ്ങാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. അന്വേഷണ സംഘം ജലന്ധറിലെത്താനെടുക്കുന്ന കാലതാമസം പരാതിക്കാരിയായ കന്യാസ്ത്രിയുടെ ബന്ധുക്കളില്‍ നിന്നടക്കം വ്യാപക വിമര്‍ശനങ്ങള്‍കിടയാക്കിയിരുന്നു.

ജലന്ധറിലെത്തുന്ന സാഹചര്യത്തില്‍ പഞ്ചാബ് പൊലീസിന്റെ സഹായം തേടുമെന്നായിരുന്നു കേരള പൊലീസ് ആദ്യം അറിയിച്ചിരുന്നത്. എന്നാല്‍ പഞ്ചാബ് പൊലീസിന് ഇതുവരെ യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ലെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *