സ്ത്രീധന പീഡനം; ഭര്‍ത്താവ് ജോലിസ്ഥലത്ത്; നാല് വയസ്സുള്ള കുഞ്ഞിനെ കൊന്ന് അമ്മ ജീവനൊടുക്കി

നാലു വയസ്സുള്ള കുഞ്ഞിനെ കൊന്ന് അമ്മ ജീവനൊടുക്കി. ഉത്തര്‍പ്രദേശിലെ കനൗജ് ജില്ലയില ചൗഖതയിലാണ് അതിദാരുണ സംഭവം. പിങ്കി (26) എന്ന യുവതിയെയാണ് നാലു വയസ്സുകാരനെ കൊന്നതിനു ശേഷം വീട്ടിനുള്ളില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയത്. രഞ്ജിത്ത് കുമാര്‍ രജ്പുത്താണ് പിങ്കിയുടെ ഭര്‍ത്താവ്. ഇയാള്‍ ജോലിയുമായി ബന്ധപ്പെട്ട് ഗുജറാത്തിലാണ്. കുഞ്ഞുമായി പിങ്കി നാട്ടില്‍ ഭര്‍ത്താവിന്‍റെ വീട്ടിലുമായിരുന്നു.

ഞായറാഴ്ചയാണ് പിങ്കിയെയും മകനെയും മരിച്ച നിലയില്‍ രഞ്ജിത്തിന്‍റെ വീട്ടുകാര്‍ കണ്ടത്. മുറിയില്‍ ഉറങ്ങാന്‍ കയറിയ പിങ്കിയും കുഞ്ഞും രാവിലെ എണീക്കാന്‍ വൈകിയതോടെ വീട്ടുകാര്‍ വാതില്‍ പൊളിച്ച് അകത്ത് കടന്നപ്പോഴാണ് ഇരുവരും മരിച്ചതറിഞ്ഞത്. കുഞ്ഞ് തറയില്‍ ജീവനറ്റ നിലയിലും പിങ്കി സീലിങ് ഫാനില്‍ തൂങ്ങിനില്‍ക്കുന്നതുമാണ് കണ്ടതെന്ന് രഞ്ജിത്തിന്‍റെ വീട്ടുകാര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

ര‍ഞ്ജിത്ത് പിങ്കിക്ക് കൃത്യമായി പണമയച്ച് നല്‍കാറുണ്ടായിരുന്നു. എന്നാല്‍ രഞ്ജിത്ത് വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നത് ചൂണ്ടിക്കാട്ടി ദമ്പതികള്‍ പതിവായി വഴക്കിടാറുണ്ടായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. രഞ്ജിത്ത് വീട്ടില്‍ നിന്ന് മാറിനില്‍ക്കുന്നത് ചൂണ്ടിക്കാട്ടി ദമ്പതികള്‍ പതിവായി വഴക്കിടാറുണ്ടായിരുന്നു എന്നാണ് ബന്ധുക്കള്‍ പറയുന്നത്. പിങ്കിയുടെ പിതാവിന്‍റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയിട്ടുണ്ട്.

ഭര്‍തൃവീട്ടുകാര്‍ പിങ്കിയെ സ്ത്രീധനത്തിന്‍റെ പേരില്‍ പീഡിപ്പിച്ചിരുന്നു. ഇതിന്‍റെ പേരില്‍ പിങ്കിയും രഞ്ജിത്തുമായി വഴക്കുണ്ടായിട്ടുണ്ടെന്നും പരാതിയില്‍ പറഞ്ഞിട്ടുണ്ട്. വിശദമായ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം കണ്ടെത്താനാകൂവെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും തിര്‍വ സര്‍ക്കിള്‍ ഓഫീസര്‍ പ്രിയങ്ക ബാജ്പേയ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *