തിരുവനന്തപുരം: മൂന്നു ദിവസത്തെ സന്ദര്‍ശനത്തിനായ് കേരളത്തിലെത്തിയ രാഷ്ട്രപതി രാംനാഥ് കോവിന്ദ് കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ അതിക്രമങ്ങളെ ശക്തമായി അപലപിച്ചു.

എല്ലാ കാര്യത്തിലും ബഹുദൂരം മുന്നിട്ട് നില്‍ക്കുന്ന കേരളത്തില്‍ നടക്കുന്ന രാഷ്ട്രീയ കൊലപാതകങ്ങളും സംഘര്‍ഷങ്ങളും നിര്‍ഭാഗ്യകരമാണന്ന് പറഞ്ഞ രാഷ്ട്രപതി ജനാധിപത്യത്തില്‍ അക്രമത്തിന് സ്ഥാനമില്ലെന്നും പറഞ്ഞു. രാഷ്ട്രീയ കൊലപാതകങ്ങള്‍ വികസനത്തെ പിന്നോട്ടടിക്കുമെന്നും ഇത്തരം സംഭവങ്ങള്‍ നാടിന് ദുഷ്‌പേരുണ്ടാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരള നിയമസഭയുടെ വജ്രജൂബിലി ആഘോഷങ്ങള്‍ക്കു സമാപനം കുറിച്ചുകൊണ്ടുള്ള ജനാധിപത്യത്തിന്റെ ഉത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

Leave a Reply

Your email address will not be published. Required fields are marked *