കണ്ണൂര്‍: പരിയാരത്ത് ദേശീയപാതയില്‍ കെഎസ്ആര്‍ടിസി ബസും ലോറിയും കൂട്ടിയിടിച്ച് 18 പേര്‍ക്ക് പരിക്കേറ്റു. ലോറി ഡ്രൈവറുടെ നില അതീവ ഗുരുതരമാണ്. പുലര്‍ച്ചെ 6.15ന് പരിയാരം കെകെഎന്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് മുന്നിലായിരുന്നു അപകടം. കണ്ണൂരില്‍ നിന്നും പയ്യന്നൂരിലേക്ക് പോകുകയായിരുന്ന കെഎസ്ആര്‍ടിസിയും തളിപ്പറമ്ബ് ഭാഗത്തേക്ക് വന്ന ലോറിയുമാണ് കൂട്ടിയിടിച്ചത്.

അരമണിക്കൂറിലധികം ലോറിയുടെ കാബിനില്‍ കുടുങ്ങിക്കിടന്ന ഡ്രൈവറെ തളിപ്പറമ്ബില്‍ നിന്നെത്തിയ അഗ്‌നിശമനസേന ലോറി പൊളിച്ചാണ് പുറത്തെടുത്തത്. ഇരുകാലുകള്‍ക്കും മാരകമായി പരിക്കേറ്റ തേനി കണ്ണൈപുരത്തെ ഈശ്വരനെ(30) യും പരിക്കേറ്റ മറ്റുള്ളവരേയും പരിയാരം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.

ബസ് യാത്രക്കാരായ അമ്മാനപ്പാറയിലെ വലിയ വീട്ടില്‍ മോഹനന്‍ (49), ഏച്ചൂരിലെ കണിച്ചാങ്കണ്ടി സി.ശരത് (30), കടന്നപ്പള്ളിയിലെ പിലാക്കൂല്‍ വര്‍ഷ (18), കടന്നപ്പള്ളി സഫ ഹൗസില്‍ സി.പി.സുഹറ(48), വിളയാങ്കോട്ടെ വെള്ളക്കുടിയന്‍ ആര്യാ കൃഷ്ണന്‍ (20), കടന്നപ്പള്ളി ചിറ്റന്നൂരിലെ താഴത്തേടത്ത് ടി.സുരേന്ദ്രന്‍ (43), കോറോം മുതിയലത്തെ നെല്ലിയോടന്‍ ദാമോദരന്‍(69), കടന്നപ്പള്ളിയിലെ പുതിയ വീട്ടില്‍ ബി.വിശ്വനാഥന്‍ (54), കീഴാറ്റൂര്‍ ചൈത്രം ഹൗസില്‍ എ.വേണുഗോപാലന്‍ (55), ചുഴലിയിലെ മാരത്താന്‍ കുമാരന്‍ (70), ചെറുപുഴ കോഴിച്ചാലിലെ വെള്ളോറ വീട്ടില്‍ അജിത്ത്(19), ഏഴിലോട്ടെ വയലപ്ര ഹൗസില്‍ വി.വിജയന്‍ (53), എരമം നോര്‍ത്തിലെ നീലഞ്ചേരി വീട്ടില്‍ എന്‍.വി. നാരായണന്‍(58), കടന്നപ്പള്ളി ചന്തപ്പുരയിലെ തച്ചര്‍വയല്‍ ഹൗസില്‍ ടി.ലക്ഷ്മണന്‍(49), ഏമ്‌ബേറ്റ് ഐആര്‍സി കോളനിയിലെ മെര്‍ലിന്‍ (61), പിലാത്തറ പുണര്‍തം വീട്ടില്‍ ആതിര രവീന്ദ്രന്‍ (23), തിരുവനന്തപുരം ടികെഡി റോഡ് ഐശ്വര്യലൈനില്‍ തായമ്ബത്ത് ടി.രാമചന്ദ്രന്‍ (69), ലോറി ക്ലീനര്‍ തമിഴ്‌നാട് തേനി സ്വദേശി ഇരുളപ്പന്‍ ഗണേശന്‍ (38) എന്നിവരാണ് പരിയാരം മെഡിക്കല്‍ കോളജിലുള്ളത്.

ലോറി ഡ്രൈവര്‍ ഒഴികെ മറ്റുള്ളവരുടെ പരിക്ക് ഗുരുതരമല്ല. അപകടത്തെ തുടര്‍ന്ന് ഒരു മണിക്കൂറിലേറെ നേരം ദേശീയപാതയില്‍ വാഹന ഗതാഗതം മുടങ്ങി.

Leave a Reply

Your email address will not be published. Required fields are marked *