കൊടകരയിൽ പഴയ ഇരുനില കെട്ടിടത്തിന്റെ മുൻഭാഗം തകർന്നു വീണുണ്ടായ അപകടത്തിൽ മൂന്നു അതിഥിത്തൊഴിലാളികൾ മരിച്ചു. പശ്ചിമ ബംഗാൾ സ്വദേശികളായ രൂപേല്‍, രാഹുല്‍, അലി എന്നിവരാണ് മരിച്ചത്. അപകടം നടന്ന സമയത്ത് പതിനേഴ് പേർ ഈ വീട്ടിലുണ്ടായിരുന്നതായാണ് പ്രാഥമിക വിവരം. അഗ്നിരക്ഷാ സേനയും പൊലീസും നാട്ടുകാരും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തുന്നത്.
നൂറു വർഷം പഴക്കമുള്ള വീടാണ് തകർന്നത്. മൂന്നു മണിക്കൂർ നീണ്ട പ്രയത്നത്തിനു ശേഷമാണ് മൂന്നു പേരെ പുറത്തെടുത്തത്. അപകടത്തെ തുടര്‍ന്ന് ജില്ലയിലെ ലേബര്‍ ക്യാംപുകള്‍ പരിശോധിക്കാന്‍ കലക്ടര്‍ നിര്‍ദ്ദേശം നല്‍കി.
Two migrant workers from West Bengal died after a two-storey building partially collapsed in Kodakara. Seventeen people were reportedly inside the house at the time. One person remains trapped under the debris as rescue operations continue.

