ദിലീപ് ആരാധകനായ ഒരു യുവാവിന്റെ കഥ പറയുന്ന പുതിയ ചിത്രമാണ് ഷിബു. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. 90കളിലെ ദിലീപ് ചിത്രങ്ങളിലൂടെ അദ്ദേഹത്തിന്റെ ആരാധകനാവുകയും, പ്ലസ്ടു കഴിഞ്ഞ് ദിലീപ് ചിത്രം സംവിധാനം ചെയ്യണമെന്ന് ആഗ്രഹിക്കുകയും ചെയ്യുന്ന ഷിബുവെന്ന യുവാവാണ് ചിത്രത്തിലെ കേന്ദ്ര കഥാപാത്രം.

കാര്‍ത്തിക് രാമകൃഷ്ണന്‍ എന്ന പുതുമുഖമാണ് ടൈറ്റില്‍ വേഷത്തില്‍ എത്തുന്നത്. ദിലീപിന്റെ ജീവിതത്തിലെ സുപ്രധാന സിനിമകളിലൂടെയും കഥാപാത്രങ്ങളിലൂടെയുമായാണ് സിനിമ മുന്നേറുന്നത്. ഷിബു തിയേറ്റര്‍ ജോലിക്കാരനായ അച്ഛനിലൂടെയാണ് സിനിമ പുരോഗമിക്കുന്നത്. തൊണ്ണൂറുകളില്‍ പുറത്തിറങ്ങിയ ദിലീപ് സിനിമകളിലൂടെ ഷിബു താരത്തിന്റെ ആരാധകനായി മാറുന്നതാണ് സിനിമയുടെ ഇതിവൃത്തം.

ജനപ്രിയ നായകന്റെ ആരാധകരെ സംബന്ധിച്ച് ഏറെ സന്തോഷമുള്ളൊരു കാര്യം കൂടിയാണിത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിക്കൊണ്ടിരിക്കുകയാണ്. ഗോകുല്‍. അര്‍ജുന്‍ എന്നിവരാണ് തിരക്കഥയും സംവിധാനവും. നവാഗതനായ കാര്‍ത്തിക്കാണ് നായകനായി എത്തുന്നത്. സച്ചിന്‍ വാര്യരാണ് ചിത്രത്തിന് സംഗീതമൊരുക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *