മലയാളം ന്യൂസ് ചാനല്‍ റേറ്റിങില്‍ കനത്ത തിരിച്ചടി നേരിട്ട് ഏഷ്യാനെറ്റ് ന്യൂസ്. കഴിഞ്ഞ ആഴ്ചയിലെ റേറ്റിങില്‍ മൂന്നാം സ്ഥാനത്താണ് മലയാളത്തിലെ ആദ്യ ന്യൂസ് ചാനല്‍. റിപ്പോര്‍ട്ടര്‍ ടിവിയും, ട്വന്റി ഫോറുമാണ് ഒന്നും രണ്ടും സ്ഥാനത്തുള്ളത്. നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പോലെ നിര്‍ണ്ണായകമായ സംഭവങ്ങള്‍ നടന്ന ആഴ്ചയിലാണ് പിന്നിലേക്ക് പോയത് എന്നതും ശ്രദ്ധേയമാണ്.
മൂന്നാം സ്ഥാനത്ത് ആയി എന്നത് മാത്രമല്ല റേറ്റിങില്‍ വലിയ ഇടിവും ഉണ്ടായിട്ടുണ്ട്. ആദ്യ സ്ഥാനത്തുള്ള റിപ്പോര്‍ട്ടറുമായി 12 പോയിന്റിന്റെ വ്യത്യാസമാണുള്ളത്. റിപ്പോര്‍ട്ടര്‍ 118, ട്വന്റി ഫോര്‍ 113, ഏഷ്യാനെറ്റ് ന്യൂസ് 106 എന്നിങ്ങനെയാണ് ജിആര്‍പി. നാലും അഞ്ചും സ്ഥാനത്തുള്ള മനോരമ ന്യൂസ്, മാതൃഭൂമി എന്നീ ചാനലുകള്‍ പകുതി
ഉപതിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ ദിനത്തില്‍ പതിവ് മുഖങ്ങളായ വിനു വി ജോണ്‍, പിജി സുരേഷ് കുമാര്‍ , സിന്ദു സൂര്യകുമാര്‍ എന്നിവരെ ഒഴിവാക്കി കെജി കമലേഷ്, അബ്‌ജോദ് വര്‍ഗീസ്, നിമ്മി മരിയ ജോസ്, അനൂപ് ബാലചന്ദ്രന്‍ തുടങ്ങിയ യുവനിരയെ രംഗത്ത് ഇറക്കിയിരുന്നു. ചാനല്‍ മത്സരത്തില്‍ മറ്റ് ചാനലുകളിലെ രീതി അനുകരിച്ചു കൊണ്ടാണ് ഈ പരിഷ്‌കരണം നടത്തിയത്. ഇത് പ്രേക്ഷകര്‍ സ്വീകരിച്ചില്ല എന്നതാണ് റേറ്റിങ് സൂചനകള്‍ വ്യക്തമാക്കുന്നത്.

വോട്ടെണ്ണല്‍ ദിനത്തില്‍ യുട്യൂബ് വ്യൂസില്‍ അടക്കം ഏഷ്യാനെറ്റിന് ഇടിവുണ്ടായിരുന്നു. വോട്ടെണ്ണല്‍ നിര്‍ണ്ണായക ഘട്ടത്തിലേക്ക് കടന്ന 11 മണി കഴിഞ്ഞ സമയത്ത് 269249 പേര്‍ യുട്യൂബില്‍ റിപ്പോര്‍ട്ടര്‍ ചാനല്‍ കണ്ടപ്പോള്‍ ഏഷ്യാനെറ്റ് ന്യൂസ് കാണുന്നവരുടെ എണ്ണം വെറും 72782 ആയിരുന്നു. അത് വലിയ തിരച്ചടിയുടെ സൂചനയായിരുന്നു എന്നാണ് വിലയിരുത്തുന്നത്.

