കോഴിക്കോട്: ഇ.പോസ് മെഷീനുകള്‍ കൂട്ടത്തോടെ പണിമുടക്കിയതിനെ തുടര്‍ന്ന് സംസ്ഥാനത്ത് റേഷന്‍ വിതരണം താറുമാറായി.

ഒപ്പം സെര്‍വര്‍ തകരാര്‍ സ്ഥിരം സംഭവമായി മാറിയിരിക്കുകയാണ്. ഇതോടെ സൗജന്യ അരി വിതരണം പോലും പൂര്‍ത്തിയാക്കാന്‍ സാധിച്ചില്ല. റേഷന്‍ വാങ്ങാനെത്തുമ്പോള്‍ ഇ പോസ് യന്ത്രത്തില്‍ ഒന്നും തെളിയുന്നില്ലെന്നതും സെര്‍വര്‍ പ്രശ്‌നവുമെല്ലാം ജനങ്ങളെ വളരെയധികം ബുദ്ധിമുട്ടിലാക്കുകയാണ്.

ഒരു കിലോ അരിയെങ്കിലും ലഭിക്കണമെങ്കില്‍ ഇവര്‍ക്ക് മണിക്കൂറുകള്‍ കാത്തിരിക്കേണ്ട സ്ഥിതിയാണ്. പ്രശ്‌നം അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമ്പോള്‍ സെര്‍വറിനു ശേഷിയില്ല എന്ന മറുപടിയാണ് ലഭിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് പ്രത്യേകമായി സെര്‍വര്‍ സംവിധാനമില്ല. രാജ്യത്ത് മുഴുവന്‍ സെര്‍വറുകളും നിയന്ത്രിക്കപ്പെടുന്നത് ആന്ധ്രയില്‍ നിന്നാണ്. സ്ഥാനത്തെ 8000 റേഷന്‍ കടകള്‍ നിയന്ത്രിക്കാനുള്ള ശേഷിമാത്രമാണ് ഇപ്പോഴുള്ള സര്‍വറിനുള്ളത്. എന്നാല്‍ നിലവില്‍ 14000 കടകളെങ്കിലും ഇതിന് കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇതോടെയാണ് റേഷന്‍ വിതരണം ഏറെ രൂക്ഷമായി മാറിയത്.

Leave a Reply

Your email address will not be published. Required fields are marked *