മഴ കനക്കുന്നു; 5 ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി

സംസ്ഥാനത്ത്  മഴ കനക്കുന്നു. അ​ഞ്ച് ജില്ലകളില്‍  വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് നാളെ അവധി. കോഴിക്കോട്, വയനാട്, കാസര്‍കോട്,  കണ്ണൂര്‍, തൃശൂര്‍ ജില്ലകളിലും നാളെ അവധി. ഏഴു ജില്ലകളില്‍ ഒാറഞ്ച് അലര്‍ട്ടും ഏഴുജില്ലകളില്‍ യെലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഇടുക്കി, എറണാകുളം, തൃശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് അതിശക്തമായ മഴക്കുള്ള ഒാറഞ്ച് അലര്‍ട്ട് നല്‍കിയിട്ടുള്ളത്.

മറ്റെല്ലാ ജില്ലകളിലും യെലോ അലര്‍ട്ടാണ്.  ഞായറാഴ്ച വരെ സംസഥാനത്ത് ശക്തമായ മഴ തുടരും. ശനിയാഴ്ചവരെ കേരള തീരത്ത് മീന്‍പിടിത്തം വിലക്കിയിട്ടുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു

Leave a Reply

Your email address will not be published. Required fields are marked *