നിയന്ത്രണം മാറ്റി: നെടുമ്പാശ്ശേരിയില്‍ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി

കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ക്ക് ഇറങ്ങാന്‍ അനുമതി. ചെറുതോണി അണക്കെട്ടിന്റെ ട്രയല്‍റണിന്റെ പശ്ചാത്തലത്തില്‍ നെടുമ്പാശ്ശേരിയില്‍ വിമാനം ഇറങ്ങുന്നത് താത്കാലികമായി നിര്‍ത്തി വെച്ചിരുന്നു.

ദേശീയ അന്തര്‍ദേശീയ സര്‍വീസുകളാണ് നിര്‍ത്തിയത്.ഇതേ തുടര്‍ന്ന് നിര്‍ത്തിവെച്ച ഹജ്ജ് സര്‍വീസുകളും പുന:രാരംഭിച്ചേക്കും.

സിയാല്‍ എം.ഡിയുടെ നേതൃത്വത്തില്‍ നടന്ന യോഗത്തിലാണ് വിമാനത്താവളത്തിലെ റണ്‍വേ അടക്കാനുള്ള തീരുമാനമെടുത്തത്. അതേ സമയം, സ്വാതന്ത്ര്യദിനാഘോഷത്തിന്റെ സുരക്ഷാക്രമീകരണത്തിന്റെ ഭാഗമായി ആഗസ്റ്റ് 10 മുതല്‍ 20 വരെ കൊച്ചി വിമാനത്താവളത്തിലെ ടെര്‍മിനലുകളില്‍ സന്ദര്‍ശകര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി

ചെറുതോണി അണക്കെട്ടിന്റെ മൂന്നാം ഷട്ടര്‍ നിയന്ത്രണതോതില്‍ 50 ഘന മീറ്ററാണ് ഉയര്‍ത്തിയത്. ഷട്ടര്‍ നാല് മണിക്കൂര്‍ തുറന്നുവെക്കും. സെക്കന്റില്‍ 50,000 ലിറ്റര്‍ വെള്ളമാണ് ഒഴുകുന്നത്. 26 വര്‍ഷത്തിന് ശേഷമാണ് ചെറുതോണി ഷട്ടര്‍ തുറക്കുന്നത്.

ഇടുക്കിയിലെ ഒരു ഷട്ടര്‍ മാത്രം ഉയര്‍ത്തിയപ്പോള്‍ കനത്ത ഒഴുക്കാണ് ചെറുതോണിയിലുണ്ടായിരിക്കുന്നത്. ഡാമില്‍ നിന്നുള്ള വെള്ളം ചപ്പാത്ത് വഴി ഒഴുകി പെരിയാറില്‍ ചേരുകയാണ് ചെയ്യുന്നത്.

ഡാം തുറക്കുന്നതിന് മുന്നോടിയായി വെള്ളം സുഗമമായി ഒഴുകുന്നതിന് വേണ്ട മുന്നൊരുക്കങ്ങളെല്ലാം സര്‍ക്കാര്‍ സ്വീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *