‘ഞാന്‍ നിന്‍റെ കൂടെ കോളജില്‍ പഠിച്ചതാ, ഓര്‍മ്മയുണ്ടോ?’; അശ്ലീലചിത്രം അയച്ചത് 20കാരന്‍, ആദ്യം പിടിവീണത് നിരപരാധിക്ക്…

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിക്ക് അശ്ലീല മെസ്സേജുകളം ചിത്രങ്ങളും അയച്ച 20കാരന്‍ പിടിയില്‍. ചങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശി ശ്രീരാജിനെയാണ് (20) ആലപ്പുഴ സൈബർ ക്രൈം പൊലീസ് കുടുക്കിയത്. സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ നിന്ന് യുവതിയുടെ പ്രൊഫൈൽ ഫോട്ടോ സേവ് ചെയ്ത ശേഷം അതുപയോഗിച്ച് മോശം ഇമോജികൾ നിർമ്മിച്ച് അതും യുവതിക്ക് സെന്‍ഡ് ചെയ്തിരുന്നു.

2025 ഏപ്രിലിലാണ് കേസിന് ആസ്പദമായ സംഭവമുണ്ടായത്. ശ്രീരാജ് സോഷ്യൽ മീഡിയയിലൂടെ യുവതിക്ക് മെസേജ് അയച്ച ശേഷം, യുവതി പഠിച്ച കോളജിലെ വിദ്യാർത്ഥിയാണെന്ന് കളവ് പറഞ്ഞിരുന്നു. അതിന് ശേഷമാണ് അശ്ലീല മെസ്സേജുകളും ചിത്രങ്ങളും അയച്ചത്. അധികം വൈകാതെ തന്നെ ലൈംഗിക ചുവയോടെയുള്ള ചോദ്യങ്ങളും ആരംഭിച്ചു.

തന്റെ ഒപ്പം പഠിച്ചയാള്‍ തന്നെയാണ് തനിക്ക് അശ്ലീല ചിത്രങ്ങള്‍ അയക്കുന്നതെന്ന് തെറ്റിധരിച്ച യുവതി, അയച്ച ലിങ്കുകളും സ്ക്രീൻഷോട്ടുകളും വോയിസ് മെസ്സേജുകളും ഉള്‍പ്പടെ ആലപ്പുഴ സൈബർ ക്രൈം പൊലീസിനെ ബന്ധപ്പെട്ടു. പൊലീസ് ഉടന്‍ തന്നെ യുവതി പറഞ്ഞയാളെ വിളിച്ച് ചോദ്യം ചെയ്തു. എന്നാല്‍ അയാളല്ല മെസേജിന് പിന്നിലെന്ന് പൊലീസിന് മനസിലായി. തുടർന്ന് യുവതി നല്‍കിയ സോഷ്യൽ മീഡിയ അക്കൗണ്ടും പോസ്റ്റുകളും പിന്തുടര്‍ന്നാണ് യഥാര്‍ഥ പ്രതിയെ അറസ്റ്റ് ചെയ്തത്.

ഇയാൾ സോഷ്യൽ മീഡിയ അക്കൗണ്ട് തുടങ്ങിയതും അശ്ലീല ചിത്രം അയച്ചതും ബന്ധുക്കളുടെ പേരിലുള്ള ഫോൺ നമ്പര്‍ ഉപയോഗിച്ചാണ്.   അശ്ലീല ചിത്രം അയച്ച മൊബൈൽ, 2 സിംകാർഡുകൾ എന്നിവയും പിടികൂടി.

Leave a Reply

Your email address will not be published. Required fields are marked *