തിരുവനന്തപുരം: കേരള, കര്‍ണാടക, ലക്ഷദ്വീപ് തീരങ്ങളില്‍ അതിശക്തമായ കാറ്റിന് സാധ്യത. മണിക്കൂറില്‍ 25 മുതല്‍ 35 കിലോമീറ്റര്‍ വേഗതയില്‍ കാറ്റ് വീശുമെന്ന് സംസ്ഥാന ദുരന്തനിവാരണ സേനയുടെ മുന്നറിയിപ്പ്. ചില അവസരങ്ങളില്‍ ഇത് മണിക്കൂറില്‍ 55 കിലോമീറ്റര്‍ വേഗതയിലേക്ക് ഉയരാന്‍ സാധ്യയുണ്ടെന്നും മത്സ്യത്തൊഴിലാളികള്‍ മീന്‍ പിടിക്കാന്‍ അറബിക്കടലില്‍ പോകരുതെന്നും മുന്നറിയിപ്പു നല്‍കി.

അറബി കടലിന്റെ മധ്യഭാഗത്തും, തെക്ക്പടിഞ്ഞാറ് ഭാഗത്തും, കടല്‍ അതിപ്രക്ഷുബ്ദമാകാന്‍ സാധ്യതയുണ്ടെന്നുമാണ് വിവരം. ഈ മുന്നറിയിപ്പ് ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടു മുതല്‍ അടുത്ത 24 മണിക്കൂര്‍ വരെ ബാധകമായിരിക്കും

Leave a Reply

Your email address will not be published. Required fields are marked *