ടൊറൊന്റോ: കാനഡയിലെ ടൊറൊന്റോയില്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് വാന്‍ വാന്‍ പാഞ്ഞുകയറി 10 പേര്‍ മരിച്ചു. 15 പേര്‍ക്ക് പരിക്കേറ്റു. വാന്‍ ഓടിച്ചിരുന്ന റിച്ച്മണ്ട് സ്വദേശിയായ അലേക് മിനാസിയ (25)നെ പൊലീസ് അറസ്റ്റു ചെയ്തു. അമിതവേഗത്തിലെത്തി ഡ്രൈവര്‍ വാന്‍ കാല്‍നടക്കാര്‍ക്കിടയിലേക്ക് ഓടിച്ചു കയറ്റുകയായിരുന്നെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. എന്നാല്‍, ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.

അതേസമയം, സംഭവത്തെ കുറിച്ച് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നില്‍ തീവ്രവാദ ബന്ധമുണ്ടെന്നതിന് തെളിവൊന്നും ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറഞ്ഞു. എന്നാല്‍, അതേക്കുറിച്ച് എല്ലാ സാദ്ധ്യതകളും വിശദമായി പരിശോധിക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *