കുറ്റിപ്പുറത്ത് വിവാഹ നിശ്ചയത്തിന് പോയ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്ക്

മലപ്പുറം: കുറ്റിപ്പുറത്ത് വിവാഹ നിശ്ചയത്തിന് പോയ ബസ് മറിഞ്ഞ് നിരവധി പേർക്ക് പരിക്കേറ്റു. ടൂറിസ്റ്റ് ബസാണ് മറിഞ്ഞത്. കാറിന് സൈഡ് കൊടുക്കുന്നതിനിടെയാണ് അപകടം. പരിക്കേറ്റവരെ കോട്ടക്കൽ മിംസ് ആശുപത്രിയിലേക്കും ജില്ലാ ആശുപത്രിയിലേക്കും മാറ്റിയിട്ടുണ്ട്.നാട്ടുകാരുടെ സഹായത്തോടെ രക്ഷാപ്രവർത്തനങ്ങൾ ഊർജിതമായി നടക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *