ദുരന്ത നിവാരണ ഫണ്ട് കേരളത്തിനായി അനുവദിച്ചതില്‍ സംവാദത്തിന് തയാറുണ്ടോ? പിണറായിയെ വെല്ലുവിളിച്ച് അമിത് ഷാ
  • കേരളത്തിന് അനുവദിച്ച ദുരന്തനിവാരണഫണ്ട്
  • സംവാദത്തിന് പിണറായിയെ വെല്ലുവിളിച്ച് അമിത് ഷാ
  • ‘മുന്‍ സര്‍ക്കാരുകളെക്കാള്‍ തുക മോദി അനുവദിച്ചു’

ദുരന്ത നിവാരണ ഫണ്ട് കേരളത്തിനായി അനുവദിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയനെ സംവാദത്തിന് ക്ഷണിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മനോരമന്യൂസ് കോണ്‍ക്ലേവിലാണ് അമിത് ഷായുടെ വെല്ലുവിളി.  മുന്‍ സര്‍ക്കാരുകള്‍ 1300 കോടിയോളം രൂപയാണ് കേരളത്തിന് ഫണ്ടായി അനുവദിച്ചത്. മോദി സര്‍ക്കാര്‍ അയ്യായിരം കോടിയിലേറെയും അനുവദിച്ചുവെന്നും അമിത് ഷാ  അവകാശപ്പെട്ടു. അനന്ത സാധ്യതകള്‍ കേരളത്തിന് മുന്നിലുണ്ടെങ്കിലും അതുവേണ്ടരീതിയില്‍ പ്രയോജനപ്പെടുത്തുന്നില്ലെന്നും അദ്ദേഹം വിമര്‍ശനം ഉന്നയിച്ചു.

വരുന്ന നിയമസഭാ തിര‍ഞ്ഞെടുപ്പില്‍ കേരളത്തില്‍ ബിജെപി അധികാരം പിടിക്കുമെന്ന് അവകാശപ്പെട്ട അമിത് ഷാ എല്‍ഡിഎഫിനെയും യുഡിഎഫിനെയും അധികാരത്തില്‍ നിന്ന് പുറത്താക്കുമെന്നും പറഞ്ഞു. വരുന്ന തദ്ദേശ തിരഞ്ഞെടുപ്പില്‍ 25 ശതമാനം വോട്ടുകള്‍ ബിജെപി പിടിക്കുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു

മോദി സര്‍ക്കാര്‍ ഭരിക്കുന്നത് കൊണ്ട് മാത്രമാണ് പോപ്പുലര്‍ ഫ്രണ്ടിനെ നിരോധിക്കാന്‍ കേരളം തയ്യാറായത്. അല്ലെങ്കില്‍ അത് നടപ്പിലാക്കുമായിരുന്നില്ല. പാര്‍ട്ടിക്കാര്‍ക്ക് വേണ്ടിയല്ല, ജനങ്ങള്‍ക്കു വേണ്ടി പ്രവര്‍ത്തിക്കുന്ന സര്‍ക്കാര്‍ വരണമെന്നും അമിത് ഷാ പറഞ്ഞു. ബിജെപിയുടെ അടിത്തറ വിപുലമാക്കി കേരളത്തില്‍ അധികാരം പിടിക്കുമെന്നും അദ്ദേഹം അവകാശപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *