കേരളത്തിൽ റേഷൻ കടകൾ വഴി വിതരണം ചെയ്യുന്ന ഒരുമണി അരിപോലും പിണറായി വിജയന്റേതല്ലെന്നും കേരളത്തിലെ ജനങ്ങൾക്ക് ഓണക്കാലത്ത് ആവശ്യമായ സൗജന്യ അരി ലഭിക്കുമെന്നും കേന്ദ്രമന്ത്രി ജോർജ് കുര്യൻ പ്രസ്താവിച്ചു. ‘ഒരുമണി അരി പോലും കേന്ദ്രം അധികമായി നൽകുന്നില്ലെ’ന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ ആരോപണത്തിന് മറുപടിയായി കേന്ദ്രസർക്കാർ നിലപാട് വ്യക്തമാക്കുകയായിരുന്നു മന്ത്രി ജോർജ്ജ് കുര്യൻ.
കേരളത്തിലെ 42 ലക്ഷത്തോളം ദരിദ്ര കുടുംബങ്ങൾക്ക് സൗജന്യ ഭക്ഷ്യധാന്യങ്ങൾ ലഭ്യമാക്കുമെന്ന് മന്ത്രി പറഞ്ഞു.
ഇതുകൂടാതെ, 53 ലക്ഷം കുടുംബങ്ങൾക്ക് കിലോയ്‌ക്ക് 8.30 രൂപ നിരക്കിൽ അരി വിതരണം ചെയ്യാനും കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ട്. സംസ്ഥാനത്തിന് അടിയന്തരമായി അരി ആവശ്യമെങ്കിൽ, ആറുമാസത്തേക്കുള്ള അഡ്വാൻസ് വിഹിതം നൽകാമെന്നും ജോർജ് കുര്യൻ വ്യക്തമാക്കി. അല്ലാത്ത പക്ഷം സംസ്ഥാനങ്ങൾക്ക് കിലോയ്‌ക്ക് 22.50 രൂപ നിരക്കിൽ അരി വാങ്ങാവുന്നതാണ്, കേന്ദ്രമന്ത്രി പറഞ്ഞു.
2025-08-26

