ഡല്‍ഹി: ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ നേതാവ് ഉമര്‍ ഖാലീദിനെ കൊലപ്പെടുത്താന്‍ ശ്രമിച്ചയാളുടെ സിസിടിവി ദ്യശ്യങ്ങള്‍ പോലീസിന് ലഭിച്ചു. അക്രമി സ്ഥലത്ത് നിന്നും ഓടി രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിട്ടുണ്ട്. സന്‍സന്ദ് മാര്‍ഗിലെ വിത്തല്‍ ഭായ് പട്ടേല്‍ ഹൗസിനോട് ചേര്‍ന്ന് സ്ഥാപിച്ച സിസിടിവിയിലാണ് അക്രമിയുടെ ദൃശ്യങ്ങള്‍ പതിഞ്ഞത്.

കഴിഞ്ഞ ദിവസം ന്യൂഡല്‍ഹിയിലെ കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ വെച്ചാണ് ഉമര്‍ ഖാലീദിന് നേര്‍ക്ക് ആക്രമണമുണ്ടായത്. ക്ലബ്ബിന് പുറത്ത് നില്‍ക്കുമ്‌ബോള്‍ അക്രമി വെടിയുതിര്‍ക്കുകയായിരുന്നു. വെടിയുണ്ട ലക്ഷ്യം തെറ്റിയെന്ന് ബോധ്യമായതോടെ അക്രമി തോക്കുപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. ന്യൂഡല്‍ഹി പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. ക്രൈം ബ്രാഞ്ചാണ് കേസന്വേഷിക്കുന്നത്.

ഖൗഫ് സേ ആസാദി (ഭയ രഹിത സ്വാതന്ത്ര്യം) എന്ന പരിപാടിയില്‍ പങ്കെടുക്കാനെത്തിയതായിരുന്നു ഉമര്‍ ഖാലീദ്. പരിപാടി തുടങ്ങുന്നതിന് മുന്‍പായി സുഹൃത്തിക്കള്‍ക്കൊപ്പം ചായ കുടിക്കാനിറങ്ങിയതായിരുന്നു ഉമര്‍.

Leave a Reply

Your email address will not be published. Required fields are marked *