യൂട്യൂബ് ചാനലില്‍ മുഖ്യമന്ത്രിക്കെതിരെ അശ്ലീലചുവയുള്ള വീഡിയോ പങ്കുവെച്ച ക്രൈം നന്ദകുമാറിനെതിരെ കേസ്. കലാപാഹ്വാനം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കൊച്ചി സിറ്റി സൈബര്‍ പൊലീസാണ് കേസെടുത്തത്. ഇന്നലെ നന്ദകുമാറിന്‍റെ ഫേസ്ബുക്ക്, യൂട്യൂബ് ചാനലുകളിലാണ് മുഖ്യമന്ത്രി പിണറായി വിജയനെയും സരിത നായരെയും ബന്ധപ്പെടുത്തി വീഡിയോ പങ്കുവെച്ചത്. അശ്ലീല തലക്കെട്ടോടെ ലൈംഗിക ഉള്ളടക്കമുള്ളതാണ് വീഡിയോ. ബിഎന്‍എസിലെ വകുപ്പിന് പുറമെ ഐടി ആക്ടിലെ വിവിധ വകുപ്പുകളും ചുമത്തിയാണ് കേസ്.
2025-08-30

