കോഴിക്കോട്: മംഗലാപുരത്തെ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനി ആയിഷ റഷയുടെ മരണത്തില്‍ ആണ്‍ സുഹൃത്തിനെതിരെ തെളിവുകള്‍ പുറത്ത്. 21കാരിയായ ആയിഷയെ ആണ്‍സുഹൃത്തായ ബഷീറുദ്ദീന്‍ മാനസികമായി പീഡിപ്പിച്ചിരുന്നു എന്നതിന്റെ തെളിവുകള്‍ പോലിസിന് ലഭിച്ചു. ബഷീറുദ്ദീന്‍ ആയിഷയുമായി നിരന്തരം വഴക്കിട്ടിരുന്നതായും മാനസികമായി പീഡിപ്പിച്ചിരുന്നതയും പോലിസിന് വ്യക്തമായി. മരിച്ച ആയിഷ റഷയുടെ ഫോണില്‍ നിന്നുള്ള വാട്‌സ് ആപ്പ് സന്ദേശങ്ങളാണ് ഇതിന് തെളിവായി ലഭിച്ചത്.
മംഗലൂരുവില്‍ മൂന്നാം വര്‍ഷ ഫിസിയോതെറാപ്പി വിദ്യാര്‍ത്ഥിനിയാണ് ആയിഷ റഫ. കോളേജില്‍ നിന്നും കോഴിക്കോട്ടെത്തിയെങ്കിലും അത്തോളിയിലെ വീട്ടിലേക്ക് പോയിരുന്നില്ല. എരഞ്ഞിപ്പാലത്തുള്ള ബഷീറുദ്ദീന്റെ വാടക വീട്ടിലേക്കാണ് എത്തിയത്. കോഴിക്കോട്ടെ ജിം ട്രെയിനറാണ് ബഷീറുദ്ദീന്‍. രണ്ട് വര്‍ഷമായി അടുപ്പത്തിലാണ് ബഷീറുദ്ദീനും ആയിഷയും. ബഷീറുദ്ദീന്‍ തട്ടിപ്പുകാരനാണെന്ന ആരോപണമാണ് ബന്ധുക്കള്‍ ഉയര്‍ത്തുന്നത്. ഇയാള്‍ക്ക് താക്കീത് നല്‍കിയിരുന്നു.
ആയിഷയെ ഇയാള്‍ മര്‍ദിച്ചിരുന്നെന്ന് സുഹൃത്തുക്കള്‍ പറഞ്ഞിരുന്നെന്നും ഇയാള്‍ യുവതിയെ ബ്ലാക്ക് മെയില്‍ ചെയ്തിരുന്നെന്നും ബന്ധുക്കള്‍ ആരോപിക്കുന്നുണ്ട്. ആയിഷയുടേത് കൊലപാതകമാണെന്നും സമഗ്ര അന്വേഷണം വേണമെന്നുമാവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു.

