ഇന്റലിജൻസ് ബ്യൂറോയിൽ (ഐ.ബി) ജൂനിയർ ഇന്റലിജൻസ് ഓഫിസർ ഗ്രേഡ്-2 (ടെക്നിക്കൽ) തസ്തികയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലാണിത്. ശമ്പളനിരക്ക് 25,500-81,100 രൂപ. അടിസ്ഥാന ശമ്പളത്തിന്റെ 20 ശതമാനം സ്പെഷൽ സെക്യൂരിറ്റി അലവൻസായി ലഭിക്കും. മറ്റാനുകൂല്യങ്ങളുമുണ്ട്.
ഒഴിവുകൾ 394 (ജനറൽ 157, ഇ.ഡബ്ല്യു.എസ് 32, ഒ.ബി.സി 117).
യോഗ്യത: എൻജിനീയറിങ് ഡിപ്ലോമ (ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആൻഡ് ടെലികമ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂണിക്കേഷൻ/ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ്/ ഐ.ടി/ കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ എൻജിനീയറിങ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്) അല്ലെങ്കിൽ ബി.എസ്സി (ഇലക്ട്രോണിക്സ്/ കമ്പ്യൂട്ടർ സയൻസ്/ ഫിസിക്സ്/ മാത്തമാറ്റിക്സ്) അല്ലെങ്കിൽ ബി.സി.എ.
പ്രായപരിധി 18-27 വയസ്സ്. നിയമാനുസൃത ഇളവുണ്ട്. ഭിന്നശേഷിക്കാർ അപേക്ഷിക്കേണ്ടതില്ല. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.mha.gov.in, www.ncs.gov.in വെബ്സൈറ്റുകളിൽ.
അപേക്ഷ ഫീസ്: 650 രൂപ. വനിതകൾക്കും എസ്.സി/എസ്.ടി/വിമുക്ത ഭടന്മാർക്ക് 550 രൂപ മതി. ഓൺലൈനിൽ സെപ്റ്റംബർ 14 വരെ അപേക്ഷിക്കാം.
സെലക്ഷൻ: ഓൺലൈൻ പരീക്ഷ, സ്കിൽ ടെസ്റ്റ്, ഇന്റർവ്യൂ/പേഴ്സനാലിറ്റി ടെസ്റ്റ് എന്നിവയുടെ അടിസ്ഥാനത്തിലാണ് തെരഞ്ഞെടുപ്പ്. കേരളത്തിൽ എറണാകുളം, കണ്ണൂർ, കൊല്ലം, കോട്ടയം, കോഴിക്കോട്, തിരുവനന്തപുരം, തൃശൂർ നഗരങ്ങളിൽ പരീക്ഷാകേന്ദ്രങ്ങളുണ്ടാവും.

