ഭൗമ ശാസ്ത്രജ്ഞരാകാൻ യു.പി.എസ്.സി അവസരമൊരുക്കുന്നു. 2026ലെ കമ്പയിൻഡ് ജിയോ-സയന്റിസ്റ്റ് പരീക്ഷയിലൂടെയാണ് തെരഞ്ഞെടുപ്പ്. വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം www.upsc.gov.inൽ ലഭിക്കും. http://upsconline.nic.in വഴി സെപ്റ്റംബർ 25നകം ഓൺലൈനിൽ അപേക്ഷിക്കാം. ഫീസ് 200 രൂപ. വനിതകൾക്കും പട്ടിക /ഭിന്നശേഷി വിഭാഗക്കാർക്കും ഫീസില്ല.
ഒഴിവുകൾ: 85 (ജിയളോജിക്കൽ സർവേ ഓഫ് ഇന്ത്യയിൽ ജിയോളജിസ്റ്റ് ഗ്രൂപ് എ-ഒഴിവുകൾ 39, ജിയോ ഫിസിസ്റ്റ് 2, കെമിസ്റ്റ് 15; സെൻട്രൽ ഗ്രൗണ്ട് വാട്ടർ ബോർഡിൽ സയന്റിസ്റ്റ് ‘ബി’ ഹൈഡ്രോജിയോളജി-5, കെമിക്കൽ-2, ജിയോഫിസിക്സ്-1 (ഗ്രൂപ് എ); അസിസ്റ്റന്റ് ഹൈഡ്രോജിയോളജിസ്റ്റ്-18, അസി. കെമിസ്റ്റ്-2, അസി. ജിയോഫിസിസ്റ്റ്-1 (ഗ്രൂപ് ബി). ഒഴിവുകളിൽ നിയമാനുസൃത സംവരണമുണ്ട്.
യോഗ്യത: ജിയോളജിസ്റ്റ് തസ്തികക്ക് ജിയളോജിക്കൽ സയൻസ്/ ജിയോളജി/ അൈപ്ലഡ് ജിയോളജി/ ജിയോ എക്സ്െപ്ലാറേഷൻ/ മിനറൽ എക്സ്െപ്ലാറേഷൻ/ എൻജിനീയറിങ് ജിയോളജി/ മറൈൻ ജിയോളജി/ എർത്ത് സയൻസ്/ റിസോഴ്സ് മാനേജ്മെന്റ്/ ഓഷ്യാനോഗ്രഫി/ കോസ്റ്റൽ ഏരിയാസ് സ്റ്റഡീസ്/ പെട്രോളിയം ജിയോസയൻസ്/ ജിയോ കെമിസ്ട്രി എന്നിവയിൽ മാസ്റ്റേഴ്സ് ബിരുദമുള്ളവർക്ക് അപേക്ഷിക്കാം.
ജിയോ ഫിസിസ്റ്റ്/ അസി. ജിയോ ഫിസിസ്റ്റ് തസ്തികകൾക്ക് ഫിസിക്സ്/ അൈപ്ലഡ് ഫിസിക്സ്/ ജിയോ ഫിസിക്സ്/ മറൈൻ ജിയോഫിസിക്സ്/ അനുബന്ധ ശാഖകളിൽ എം.എസ്സി അല്ലെങ്കിൽ എം.എസ്സി ടെക് (അൈപ്ലഡ് ജിയോ ഫിസിക്സ് യോഗ്യതയുള്ളവർക്കാണ് അവസരം.
അസി. കെമിസ്റ്റ്/ കെമിസ്റ്റ് തസ്തികക്ക് കെമിസ്ട്രി/ അനുബന്ധ ശാഖകളിൽ (അൈപ്ലഡ് കെമിസ്ട്രി/ അനലറ്റിക്കൽ കെമിസ്ട്രി) എം.എസ്സിയുള്ളവർക്കും സയൻസ് (ഹൈഡ്രോ ജിയോളജി) തസ്തികക്ക് ജിയോളജി/ അനുബന്ധ ശാഖകളിൽ മാസ്റ്റേഴ്സ് ബിരുദമുള്ളവർക്കും അപേക്ഷിക്കാം.
യോഗ്യത പരീക്ഷയെഴുതി ഫലം കാത്തിരിക്കുന്നവർക്കും അപേക്ഷിക്കാവുന്നാണ്. പ്രായം 21-32. നിയമാനുസൃത വയസ്സിളവുണ്ട്. വിശദമായ യോഗ്യത മാനദണ്ഡങ്ങളും സെലക്ഷൻ നടപടികളും അപേക്ഷ സമർപ്പണത്തിനുള്ള നിർദേശങ്ങളും വിജ്ഞാപനത്തിലുണ്ട്. ജിയോ-സയന്റിസ്റ്റ് സ്ക്രീനിങ് ടെസ്റ്റ് 2026 ഫെബ്രുവരി എട്ടിന് തിരുവനന്തപുരം അടക്കം രാജ്യത്തെ തെരഞ്ഞെടുക്കപ്പെട്ട കേന്ദ്രങ്ങളിൽ നടക്കും. യോഗ്യത നേടുന്നവരെ മെയിൻ പരീക്ഷക്ക് ക്ഷണിക്കും.

