സിപിഎം നേതാക്കൾക്കെതിരെ സ്വത്ത് സമ്പാദന വെളിപ്പെടുത്തൽ: വി.പി. ശരത് പ്രസാദിനെതിരെ നടപടി വന്നേക്കും

തൃശൂവി.പി. ശരത് പ്രസാദിനെതിരെ നടപടി വന്നേക്കുംർ: ജില്ലയിലെ പ്രധാന സിപിഎം നേതാക്കൾ അനധികൃത സ്വത്ത് സമ്പാദിക്കുന്നവരെന്ന് വെളിപ്പെടുത്തിയ ഡിവൈഎഫ്ഐ ജില്ലാ സെക്രട്ടറിയും സിപിഎം ജില്ലാ കമ്മിറ്റി അംഗവുമായ . ശരത്തിനു വിശദീകരണം നൽകാൻ മൂന്നു ദിവസത്തെ സമയം നൽകിയിട്ടുണ്ട്. ശരത് നേതാക്കളെക്കുറിച്ച് സംസാരിക്കുന്ന ഫോൺ സംഭാഷണമാണ് പുറത്തു വന്നത്. സംഭാഷണത്തിന്റെ വിഡിയോയും തെളിവായി കൈയ്യിലുണ്ടെന്നാണ് ഓഡിയോ പുറത്തുവിട്ടവരുടെ അവകാശവാദം. മറുപടി തൃപ്തികരമല്ലെങ്കിൽ കടുത്ത നടപടിയുണ്ടാകുമെന്നാണ് ലഭിക്കുന്ന വിവരം. പാർട്ടിയിലെ തർക്കങ്ങളെ തുടർന്നാണ് ഓഡിയോ പുറത്തുവന്നത്.

കേരള ബാങ്ക് വൈസ് ചെയർമാൻ എം.കെ. കണ്ണൻ, സിപിഎം സംസ്ഥാന കമ്മിറ്റി അംഗം എ.സി.മൊയ്തീൻ എംഎൽഎ, കോർപറേഷൻ സ്ഥിരസമിതി അധ്യക്ഷൻ വർഗീസ് കണ്ടംകുളത്തി തുടങ്ങിയവർക്കെതിരെയാണ് വെളിപ്പെടുത്തൽ. ശരത്തും സിപിഎം നടത്തറ ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗമായിരുന്ന നിബിൻ ശ്രീനിവാസനും തമ്മിലുള്ളതാണ് ഒരു മിനിറ്റ് 49 സെക്കൻഡ് ദൈർഘ്യമുള്ള സംഭാഷണം. 5 വർഷം മുൻപത്തെ സംഭാഷണമാണിതെന്ന് ഇന്നലെ രാവിലെ പ്രതികരിച്ച ശരത് പിന്നീട് നിലപാട് മാറ്റി ഓഡിയോ ആധികാരികമല്ലെന്നും താൻ ഇത്തരത്തിൽ സംസാരിച്ചിട്ടില്ലെന്നും പറഞ്ഞു. എന്നാൽ, ശരത്തിനോടു സംസാരിക്കുന്നയാൾ താനാണെന്നു നിബിൻ സ്ഥിരീകരിച്ചിരുന്നു. പാർട്ടി പ്രശ്നങ്ങളിൽ മാധ്യമങ്ങളോടു പ്രതികരിച്ചതിന് നിബിനെ സിപിഎം പുറത്താക്കുകയും ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *