ആലപ്പുഴ: എറണാകുളം വൈപ്പിനില്‍ നിന്നും മത്സ്യബന്ധനത്തിന് പോയ ബോട്ട് മുങ്ങി മൂന്ന് മത്സ്യതൊഴിലാളികളെ കാണാതായി.
ബോട്ടിലുണ്ടായിരുന്ന നാല് മത്സ്യതൊഴിലാളികളെ നാവികസേന രക്ഷപ്പെടുത്തി. ആലപ്പുഴയില്‍ നിന്നും 12 നോട്ടിക്കല്‍ മൈല്‍ അകലെ ആഴക്കടലിലാണ് ബോട്ട് മുടങ്ങിയത്. കനത്ത തിരയിലും കാറ്റിലും അകപ്പെട്ടാണ് ബോട്ട് മറിഞ്ഞത്.
അപകടത്തെ തുടര്‍ന്ന് നാല് പേര്‍ തടിയില്‍ പിടിച്ചു കിടന്നു. നാവികസേനയുടെ ഇടപെടല്‍ കാരണമാണ് ഇവരെ രക്ഷിക്കാന്‍ കഴിഞ്ഞത്. രക്ഷപെട്ട നാല് പേരെയും ഹെലികോപ്റ്ററില്‍ കരയില്‍ എത്തിച്ച് അടിയന്തര ചികിത്സ നല്‍കി. ഇവരുടെ ആരോഗ്യനിലയില്‍ ആശങ്കപ്പെടാനില്ലെന്ന് അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്. എന്നാല്‍ കാണാതായ മൂന്ന് പേര്‍ക്ക് വേണ്ടി തെരച്ചില്‍ നടത്താന്‍ കഴിയാത്ത സാഹചര്യമാണ് കടലിലുള്ളത്. നാവികസേനയുടെ കപ്പല്‍ രക്ഷാപ്രവര്‍ത്തനത്തിന് സ്ഥലത്തേക്ക് തിരിച്ചിട്ടുണ്ട്.
