കൊല്ലം: പുനലൂരിൽ ഭർത്താവ് ഭാര്യയെ വെട്ടിക്കൊന്നു. വാളക്കോട് വില്ലേജിൽ കലയനാട് ചരുവിള വീട്ടിൽ ശാലിനി(39)യെയാണ് ഭർത്താവ് ഐസക്ക്, കുത്തിയും വെട്ടിയും കൊലപ്പെടുത്തിയത്. പുനലൂരിലെ സ്വകാര്യ അൺഎയ്ഡഡ് സ്കൂളിലെ അനധ്യാപികയാണ് ശാലിനി. സംഭവത്തിനുശേഷം ഫെയ്സ്ബുക്കിൽ ഐസക് കൊലപാതകത്തിന്റെ വിവരങ്ങൾ വിശദീകരിച്ചിരുന്നു. പിന്നാലെ പുനലൂർ പൊലീസിൽ കീഴടങ്ങി. മൃതദേഹം പുനലൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ.
ഇന്നു രാവിലെയാണ് സംഭവം. വീട്ടില്‍ അതിക്രമിച്ചു കയറിയാണ് ഐസക് ശാലിനിയെ കൊലപ്പെടുത്തിയത്. ഇരുവരും ദീര്‍ഘനാളായി വേറിട്ടാണ് താമസിക്കുന്നത്. ഭാര്യയെ കൊലപ്പെടുത്തുമ്പോൾ ദമ്പതികളുടെ പത്തൊൻപതും പതിനൊന്നും വയസ്സുള്ള രണ്ട് ആൺകുട്ടികളും വീട്ടിലുണ്ടായിരുന്നു. നിലവിളി കേട്ട് അയല്‍വാസികള്‍ ഓടിയത്തെിയതോടെ ഐസക് സ്ഥലത്തുനിന്നുരക്ഷപ്പെട്ടു. തുടര്‍ന്ന് ഇക്കാര്യം ഫെയ്‌സ്ബുക്ക് ലൈവില്‍ പങ്കുവയ്ക്കുകയായിരുന്നു.
‘ഞാന്‍ എന്റെ ഭാര്യയെ വെട്ടിക്കൊന്നു. അതിനുകാരണം അവളുടെ പലബന്ധങ്ങളാണ്. ഞാന്‍ അറിയാതെ സ്വര്‍ണാഭരണങ്ങള്‍ പണയംവച്ചു. അവളുടെ അനാവശ്യസഞ്ചാരങ്ങളാണ് കൊലപാതകത്തിലേക്ക് നയിച്ചത്’ ഐസക് ഫെയ്‌സ്ബുക്ക് ലൈവില്‍ പറഞ്ഞു. സ്റ്റേഷനില്‍ എത്തി കീഴടങ്ങിയ പ്രതി ഐസകിനെ പൊലീസ് അറസ്റ്റ് ചെയ്തു. ശാലിനിയുടെ മൃതദേഹം പുനലൂര്‍ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റി.

