ദഫ്മുട്ട് പരിശീലനത്തിനിടെ തര്‍ക്കം; പ്ലസ് വൺ വിദ്യാർത്ഥിക്ക് മർദനമേറ്റു

കണ്ണൂർ പെരിങ്ങത്തൂർ എന്‍എഎം ഹയർസെക്കണ്ടറി സ്‌കൂളിൽ പ്ലസ് വൺ വിദ്യാർത്ഥിക്ക് മർദനമേറ്റു. ദഫ്മുട്ട് പരിശീലനത്തിനിടെ ഉണ്ടായ തർക്കമാണ് ആക്രമണത്തിന് കാരണം. കാട്ടുപുനത്തിൽ ഷംസുദ്ദീന്റെ മകൻ അമൻ നിയാസിന്റെ കണ്ണിനും കൺപോളക്കും ഗുരുതരമായി പരുക്കേറ്റു.

പ്ലസ് ടു വിദ്യാർത്ഥി ദഫ്മുട്ടിന് ഉപയോഗിക്കുന്ന സ്റ്റീൽ പ്ലേറ്റ് ഉപയോഗിച്ച് മുഖത്ത് അടിച്ചെന്നാണ് ആരോപണം. മുഖത്ത് ധരിച്ചിരുന്ന കണ്ണട തകർന്നാണ് പരുക്കേറ്റത്. കുട്ടിയെ കണ്ണൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്ലാസ്റ്റിക് സർജറിക്ക് വിധേയനാക്കി. പൊലീസിലും സ്‌കൂൾ അധികൃതർക്കും പരാതി നൽകുമെന്ന് മർദനമേറ്റ കുട്ടിയുടെ പിതാവിന്റെ സഹോദരൻ വ്യക്തമാക്കി. രക്ഷിതാക്കൾ പരാതി നൽകിയാൽ നടപടിഎടുക്കുമെന്നാണ് സ്‌കൂൾ അധികൃതരുടെ വിശദീകരണം

Leave a Reply

Your email address will not be published. Required fields are marked *