ചെന്നൈ: ചെന്നൈയിലെ വലസരവക്കത്തുള്ള വീടിന് സമീപത്തായി ഒഴുകുന്ന ഓവ് ചാലിൽനിന്നുംകുട്ടി കരയുന്ന ശബ്ദം കേൾക്കുന്നുണ്ടെന്നുള്ള പാൽകാരന്റെ ശബ്ദം കേട്ടാണ് വീട്ടമയായ ഗീത പുറത്തേക്ക് വന്നത് . ഓവ് ചാലിന് സമീപമെത്തിയ ഗീത ശബ്ദം കേൾക്കുന്നതിനായി കാതോർക്കുകയും ഓവ് ചാലിലേക്ക് ഇറങ്ങിതപ്പിയപ്പോൾ ഒരു കൊച്ചു കുഞ്ഞിനെ കാണുകയുമായിരുന്നു.പൊക്കിൽകൊടിപോലും മുറിച്ച് മാറ്റാത്ത ഒരു നവജാത ശിശു. അതിന്‍റെ കഴുത്തിന് ചുറ്റും പിണഞ്ഞ് കിടക്കുകയായിരുന്നു പൊക്കിൾകൊടി. നിര്‍ത്താതെ നിലവിളിച്ചുക്കൊണ്ടിരിക്കുന്നു ആ കുരുന്ന്. പതുക്കെ അവന്‍റെ കാലുകളിൽ പിടിച്ച് അഴുക്ക് ചാലിൽനിന്നും വലിച്ചു പുറത്തെടുത്തു. തുടർന്ന് ചുറ്റും കൂടിനിന്ന ആളുകളോട് വെള്ളം കൊണ്ടുവരാൻ ആവശ്യപ്പെട്ടു.വെള്ളം ഉപയോഗിച്ച് കുഞ്ഞിനെ കഴുകി വൃത്തിയാക്കിയതിശേഷം  ചെന്നൈ എഗ്മോർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്ക് ശേഷം കുഞ്ഞ്  ഇപ്പോള്‍ തികച്ചും ആരോഗ്യവാനാണെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. സംഭവത്തെക്കുറിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചു. ഓവുചാലിൽ വെള്ളം ഇല്ലാത്തതിനാൽ വലിയൊരു അപകടം ഒഴിവായതായി പൊലീസ് പറഞ്ഞു.

‘സ്വാതന്ത്രം’ എന്നാണ് പേരിട്ടിരിക്കുന്നത്. കാരണം അവനെ സ്വാതന്ത്രദിനത്തിലാണ് എനിക്ക് ലഭിച്ചതെന്ന് ഗീത പറഞ്ഞു. ഓവ് ചാലിൽനിന്നും കുഞ്ഞിന് രക്ഷിച്ച ഗീതയെ ആശംസിച്ച് നിരവധി ആളുകളാണ് രംഗത്തെത്തിയിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *