അമിത് ഷായെ വീട്ടില്‍ ചെന്ന് കണ്ട് പൂച്ചെണ്ട് നല്‍കിയിട്ടും ഫലമുണ്ടായില്ല; ഗള്‍ഫ് പര്യടനത്തിന് മുഖ്യമന്ത്രിയ്ക്ക് അനുമതി നിഷേധിച്ച് കേന്ദ്രസര്‍ക്കാര്‍

കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ വീട്ടില്‍ പോയി കണ്ടിട്ടും രക്ഷയില്ല. മുഖ്യമന്ത്രി പിണറായി വിജയന്റെ ഗള്‍ഫ് പര്യടനത്തിന് അനുമതിയില്ല. വിദേശകാര്യമന്ത്രാലയത്തിന്റേതാണ് നടപടി. മൂന്നാഴ്ച നീണ്ടുനീല്‍ക്കുന്ന വിദേശ സന്ദര്‍ശനമാണ് പിണറായിയും സംഘവും പദ്ധതിയിട്ടിരുന്നത്. അനുമതി നിഷേധിച്ചു കൊണ്ടുള്ള കത്ത് സംസ്ഥാന സര്‍ക്കാരിന് വിദേശകാര്യമന്ത്രാലയം കൈമാറി.

ഒക്ടോബര്‍ 16 ന് വൈകുന്നേരം തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നും യാത്ര തുടങ്ങാനായിരുന്നു മുഖ്യമന്ത്രിയുടെ തീരുമാനിച്ചിരുന്നത്. ബഹ്‌റൈന്‍, സൗദി അറേബ്യ, ഒമാന്‍, ഖത്തര്‍, കുവൈറ്റ്, അബുദാബി എന്നീ രാജ്യങ്ങള്‍ സന്ദര്‍ശിക്കുമെന്നായിരുന്നു അറിയിപ്പ്. മന്ത്രി സജി ചെറിയാനും സംഘത്തിലുണ്ടായിരുന്നു. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടു കൊണ്ടാണ് മുഖ്യമന്ത്രിയുടെ സന്ദര്‍ശനം എന്നാണ് വിവരം.

പിണറായി വിജയന്റെ ഗള്‍ഫ് സന്ദര്‍ശനത്തിന് ഈ മാസം 16ന് തുടക്കമാവുമെന്നായിരുന്നു അറിയിപ്പ്. ബഹ്‌റൈനിലാണ് ആദ്യ പൊതു പരിപാടി നിശ്ചയിച്ചിരുന്നത്. പ്രവാസികള്‍ക്കായി നിരവധി പ്രഖ്യാപനങ്ങളും മുഖ്യമന്ത്രിയുടെ ഗള്‍ഫ് സന്ദര്‍ശനത്തിന്റെ ഭാഗമായി പരിഗണിച്ചിരുന്നു. നീണ്ട ഇടവേളക്ക് ശേഷമാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ ഒരുമിച്ച് സന്ദര്‍ശം നടത്താന്‍ പദ്ധതിയിട്ടത്.

 

Leave a Reply

Your email address will not be published. Required fields are marked *