ശ​ബ​രി​മ​ല ശ്രീകോവിലിന്‍റെ കട്ടിളപ്പടിയിലെ സ്വർണപ്പാളികളും പോറ്റി കടത്തി

കൊ​ച്ചി: ചെ​മ്പെ​ന്ന പേ​രി​ൽ ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി ചെ​ന്നൈ​യി​ലേ​ക്ക്​ ക​ട​ത്തി​യ​വ​യി​ൽ ശ​ബ​രി​മ​ല ശ്രീ​കോ​വി​ലി​ന്റെ ക​ട്ടി​ള​പ്പ​ടി​യി​ലെ സ്വ​ർ​ണ​പ്പാ​ളി​ക​ളും. സ്വ​ർ​ണം പൂ​ശാ​നെ​ന്ന പേ​രി​ലാ​ണ്​ ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സ​ഹാ​യ​ത്തോ​ടെ ക​ട്ടി​ള​പ്പ​ടി​യി​ലെ സ്വ​ർ​ണ​പ്പാ​ളി​ക​ളും ക​ട​ത്തി​യ​ത്. ദ്വാ​ര​പാ​ല​ക ശി​ൽ​പ​ങ്ങ​ളു​ടെ സ്വ​ർ​ണ​പ്പാ​ളി​ക​ൾ ക​ട​ത്തി​ക്കൊ​ണ്ടു​പോ​യ​തി​ന് പു​റ​മെ​യാ​ണി​തെ​ന്ന്​ ദേ​വ​സ്വം വി​ജി​ല​ൻ​സ്​ ഹൈ​കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ച റി​പ്പോ​ർ​ട്ടി​ൽ പ​റ​യു​ന്നു.

ക​ട്ടി​ള​പ്പാ​ളി​ക​ളി​ലും ദ്വാ​ര​പാ​ല​ക ശി​ൽ​പ​ങ്ങ​ളി​ലും സ്വ​ർ​ണം പൂ​ശി​യ​തി​ന് ശേ​ഷ​മു​ണ്ടാ​യി​രു​ന്ന 474.9 ഗ്രാം ​സ്വ​ർ​ണം 2019 ഒ​ക്ടോ​ബ​ർ 10ന് ​ഉ​ണ്ണി​കൃ​ഷ്ണ​ൻ പോ​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​രം ക​ൽ​പേ​ഷ് എ​ന്ന​യാ​ൾ​ക്ക്​ കൈ​മാ​റി​യ​താ​യി സ്മാ​ർ​ട്​ ക്രി​യേ​ഷ​ൻ​സ്​ പ​റ​യു​ന്നു. ഇ​ത്ര​യും സ്വ​ർ​ണം ദേ​വ​സ്വം ബോ​ർ​ഡി​ന് കൈ​മാ​റി​യ​താ​യും രേ​ഖ​യി​ല്ലെ​ന്നും എ​സ്.​പി സ​മ​ർ​പ്പി​ച്ച പ്രാ​ഥ​മി​കാ​ന്വേ​ഷ​ണ റി​പ്പോ​ർ​ട്ടി​ലു​ണ്ട്.

പ്ര​ഥ​മ​ദൃ​ഷ്ട്യാ ഗു​രു​ത​ര കു​റ്റ​ങ്ങ​ളാ​ണ്​ ന​ട​ന്ന​തെ​ന്നി​രി​ക്കെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘം ഇ​ക്കാ​ര്യ​ങ്ങ​ൾ വി​ശ​ദ​മാ​യി അ​ന്വേ​ഷി​ക്ക​ണ​മെ​ന്ന്​ ജ​സ്റ്റി​സ്​ വി. ​രാ​ജ വി​ജ​യ​രാ​ഘ​വ​ൻ, ജ​സ്റ്റി​സ്​ കെ.​വി. ജ​യ​കു​മാ​ർ എ​ന്നി​വ​ര​ട​ങ്ങു​ന്ന ഡി​വി​ഷ​ൻ​ബെ​ഞ്ച്​ ഉ​ത്ത​ര​വി​ട്ടു. സ്വ​ർ​ണ​പ്പാ​ളി​ക​ൾ ചെ​മ്പു​പാ​ളി​ക​ളെ​ന്ന പേ​രി​ൽ കൈ​മാ​റ്റം ന​ട​ത്തി​യ​തും ഇ​വ​യി​ൽ​നി​ന്ന്​ അ​നു​വാ​ദ​മി​ല്ലാ​തെ സ്വ​ർ​ണം നീ​ക്കി​യ​തും നീ​ക്കി​യ സ്വ​ർ​ണം ​അ​പ​ഹ​രി​ച്ചെ​ടു​ത്ത​തും ഗൗ​ര​വ കു​റ്റ​മാ​ണ്. ആ​റാ​ഴ്ച​ക്കു​ള്ളി​ൽ എ​സ്.​ഐ.​ടി അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി റി​പ്പോ​ർ​ട്ട് ന​ൽ​ക​ണം. അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​കു​ന്ന​തു​വ​രെ പൊ​തു​ജ​ന​ങ്ങ​ൾ​ക്കും മാ​ധ്യ​മ​ങ്ങ​ൾ​ക്കും വി​വ​രം ന​ൽ​കു​ന്ന​തി​ൽ​നി​ന്ന്​ വി​ട്ടു​നി​ൽ​ക്ക​ണ​മെ​ന്നും കോ​ട​തി നി​ർ​ദേ​ശി​ച്ചു.

ശബരിമല സ്ട്രോങ് റൂം തുറന്ന് പരിശോധന

പത്തനംതിട്ട: ഹൈകോടതി നിർദേശപ്രകാരം നിയോഗിക്കപ്പെട്ട ദേവസ്വം ബോർഡ് ഓഡിറ്റ് വിഭാഗം ജസ്റ്റിസ്​ കെ.ടി. ശങ്കരന്‍റെ നേതൃത്വത്തിൽ ശനിയാഴ്ച ശബരിമല ക്ഷേത്രത്തിന്‍റെ സ്ട്രോങ്​ റൂം തുറന്ന് പരിശോധിക്കും. വഴിപാടായി കിട്ടിയ സ്വർണവും വെള്ളിയും സ്ട്രോങ് റൂമിലേക്ക് മാറ്റിയതിന് രേഖകളില്ലെന്ന് കണ്ടെത്തിയ സാഹചര്യത്തിലാണ് പരിശോധന. 2017 മുതൽ വഴിപാടായി കിട്ടിയ സ്വർണവും വെള്ളിയും സ്ട്രോങ് റൂമില്‍ സുരക്ഷിതമാണോയെന്ന് ഉറപ്പുവരുത്തും. പൊരുത്തക്കേടുണ്ടായാൽ സ്വർണം തൂക്കി നോക്കുന്നത് ഉൾപ്പടെ പരിശോധനകൾ നടത്തും. സ്ട്രോങ് റൂം മഹസർ രേഖകൾ ഓഡിറ്റ് വിഭാഗം പരിശോധിക്കും. വഴിപാടായി കിട്ടുന്ന സ്വർണത്തിന്‍റെയും വെള്ളിയുടെയും കണക്കുകള്‍ ശബരിമല ക്ഷേത്രത്തിന്‍റെ നാലാം നമ്പർ രജിസ്റ്ററിൽ രേഖപ്പെടുത്തണം. ക്ഷേത്രം ആവശ്യത്തിനായി സ്വർണവും വെള്ളിയും ഉപയോഗിക്കുകയോ, സ്ട്രോങ് റൂമിലേക്ക് മാറ്റുകയോ ചെയ്താലും ഇതേ രജിസ്റ്ററിൽ രേഖപ്പെടുത്തണം. ശബരിമല അസിസ്റ്റൻറ് എക്സിക്യുട്ടീവ് ഓഫിസറുടെ സാന്നിധ്യത്തിലായിരിക്കും പരിശോധന നടത്തുക.

Leave a Reply

Your email address will not be published. Required fields are marked *