ഗാസ: ഗാസയില്‍ ഇസ്രയേലുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച ഉടന്‍ തോക്കുമായി സ്വന്തം നാട്ടുകാരെ വേട്ടയാടി ഹമാസ്. ഭീകരര്‍. അവരുടെ ലക്ഷ്യം ഗാസയിലെ അധികാരം പിടിച്ചെടുക്കലാണെന്ന് പറയപ്പെടുന്നു. സ്വന്തം നാട്ടുകാരായ എട്ട് പേരെ ഹമാസ് ഭീകരര്‍ വെടിവെച്ച് കൊന്നു.
മറ്റ് ഭീകരവാദഗ്രൂപ്പുകളിലെ ആളുകളെയാണ് ഹമാസ് വെടിവെച്ച് കൊല്ലുന്നത്. അവകാശപ്പെടുന്നത് തങ്ങളാണ് ഈ മേഖലയിലെ ശക്തരെന്ന് തെളിയിക്കാനുള്ള ശ്രമമാണ് ഹമാസ് ഭീകരര്‍ തെളിയിക്കാന്‍ ശ്രമിക്കുന്നതെന്ന് ഗാസയിലെ ഷഫാക് ന്യൂസ് വിലയിരുത്തുന്നു.
ഗാസയില്‍ ഇനി ഹമാസ് ഭീകരര്‍ ആരും ഇല്ലെന്നും ഇസ്രയേലിനോട് ആക്രമണം നിര്‍ത്താനും ലോകമെമ്പാടും മനുഷ്യാവകാശപ്രവര്‍ത്തകര്‍ വിലപിച്ചിരുന്നു. എന്നാല്‍ ഇസ്രയേലുമായി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചതോടെ, എല്ലാവരേയും ഞെട്ടിച്ച് സാധാരണപൗരന്മാര്‍ താമസിക്കുന്ന കെട്ടിടങ്ങളില്‍ ഒളിച്ചുതാമസിച്ചിരുന്ന ഹമാസ് ഭീകരര്‍ തോക്കുമായി പുറത്തുപാടുകയായിരുന്നു. അതിന് ശേഷമാണ് അവര്‍ കണ്ണില്‍ കണ്ട പലസ്തീന്‍കാരായ മറ്റ് ഭീകരരെ തോക്ക് കാട്ടി പേടിപ്പിക്കുകയും ചിലരെയൊക്കെ വെടിവെച്ച് കൊല്ലുകയും ചെയ്തത്.
വെടിനിര്‍ത്തല്‍ കരാര്‍ നിലവില്‍ വന്ന ശേഷം ഇസ്രയേല്‍ പട്ടാളം തോക്കുകള്‍ നിശ്ശബ്ദമാക്കിയതോടെയാണ് തോക്കുമേന്തിയുള്ള ഹമാസ് ഭീകരരുടെ വിളയാട്ടം.
ഗാസ യുദ്ധത്തിന് അറുതി വരുത്തി സമാധാനക്കരാര്‍
അമേരിക്കയും ഈജിപ്തും സംയുക്തമായി നടത്തിയ ഉച്ചകോടിയില്‍ രണ്ട് വര്‍ഷമായി നടന്നു വന്ന ഗാസ യുദ്ധത്തിന് അറുതി വന്നതായി പ്രഖ്യാപനമുണ്ടായി. ഈജിപ്ത്, ഖത്തര്‍, തുര്‍ക്കി, യുഎസ് എന്നീ രാജ്യങ്ങളുടെ തലവന്‍മാര്‍ സമാധാന കരാറില്‍ ഒപ്പുവച്ചു. എന്നാല്‍ ഇസ്രയേല്‍, ഹമാസ് നേതാക്കള്‍ കരാറില്‍ ഒപ്പുവെച്ചില്ല എന്നത് ആശങ്കയായി തുടരുന്നുവെങ്കിലും ഇസ്രയേലും ഹമാസും തമ്മിലുള്ള ഏറ്റുമുട്ടല്‍ ഉണ്ടാകില്ലെന്ന് കരുതുന്നു.
ഉച്ചകോടിയില്‍ നിന്ന് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അവസാന നിമിഷം പിന്മാറിയെന്ന റിപ്പോര്‍ട്ട് ആശങ്ക ഉണര്‍ത്തുന്നുണ്ട്. ഹമാസിന്റെ തടവില്‍ ജീവനോടെ ഉണ്ടായിരുന്ന 20 ഇസ്രയേല്‍ ബന്ദികളും മടങ്ങിയെത്തി. ഇസ്രയേല്‍ 1700ലധികം പലസ്തീനി തടവുകാരെ മോചിപ്പിച്ചു. ഇവരുടെ കൈമാറ്റം തുടരുന്നു

