അടിമാലി മണ്ണിടിച്ചിൽ: ബിജുവിന്‍റെ മൃതദേഹം വീട്ടിലെത്തിച്ചു; സംസ്കാര ചടങ്ങുകൾ ഉച്ചകഴിഞ്ഞ്

അടിമാലി (ഇടുക്കി): കൊച്ചി-ധനുഷ്കോടി ദേശീയപാതയ്ക്കായി മണ്ണെടുപ്പ് നടന്ന അടിമാലി കൂമ്പൻപാറയിലുണ്ടായമണ്ണിടിച്ചിൽമരിച്ച ബിജുവിന്‍റെ സംസ്കാരം ഇന്ന് നടക്കും. ഉച്ചകഴിഞ്ഞ് മൂന്നു മണിയോടെയാണ് തറവാട് വീട്ടിലാണ് സംസ്കാര ചടങ്ങുകൾ നടക്കുക. അപകടം നടന്ന അടിമാലി ലക്ഷം വീടിന് സമീപത്താണ് തറവാട് വീടുള്ളത്.

ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയായ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് കൈമാറി. കൂമ്പൻപാറയിലെ തറവാട് വീട്ടിലെത്തിച്ച മൃതദേഹം പൊതുദർശനത്തിന് വെച്ചു.

അതേസമയം, അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ കഴിയുന്ന സന്ധ്യയെ സംസ്കാര ചടങ്ങിൽ പങ്കെടുപ്പിക്കാനായി കൂമ്പൻപാറയിലേക്ക് എത്തിക്കാനാണ് ശ്രമം. ഡോക്ടർമാരുടെ അഭിപ്രായം കൂടി തേടിയ ശേഷമാകും ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. കൂടാതെ, കോട്ടയത്ത് നഴ്സിങ് വിദ്യാർഥിയായ മകൾ അടിമാലിയിൽ എത്തേണ്ടതുണ്ട്.

കൊച്ചി-ധനുഷ്കോടി ദേശീയപാതയ്ക്കായി മണ്ണെടുപ്പ് നടന്ന അടിമാലി കൂമ്പൻപാറയിൽ ശനിയാഴ്ച രാത്രി പത്തരയോടെയാണ് മണ്ണിടിച്ചിൽ ഉണ്ടായത്. കുന്നിടിഞ്ഞ് റോഡിന് താഴെയുള്ള നാലു വീടുകൾക്ക് മുകളിൽ പതിക്കുകയായിരുന്നു. ലക്ഷം വീട് നിവാസിയായ ബിജുവും ഭാര്യ സന്ധ്യയുമാണ് അപകടത്തിൽപ്പെട്ടത്. ആറര മണിക്കൂർ നീണ്ട പരിശ്രമത്തിനിടെ ബിജുവിനെ പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

Leave a Reply

Your email address will not be published. Required fields are marked *