കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ മലയോര പ്രദേശങ്ങളിലും തീരപ്രദേശങ്ങളിലും രാവിലെ മുതല്‍ കനത്ത മഴ. കോഴിക്കോട് അടക്കം മൂന്ന് വടക്കന്‍ ജില്ലകളില്‍ ഇന്ന് കേന്ദ്ര കാലവസ്ഥാ നിരീക്ഷ കേന്ദ്ര ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കോഴിക്കോട് ജില്ലയില്‍ രാവിലെ മുതലുള്ള കനത്ത മഴയില്‍ പലയിടങ്ങളിലും റോഡില്‍ വെള്ളക്കെട്ട് രൂപപ്പെട്ടു.
ബംഗാള്‍ ഉള്‍ക്കടലില്‍ രൂപംകൊണ്ട ന്യൂനമര്‍ദം തിങ്കളാഴ്ച മോന്‍ത ചുഴലിക്കാറ്റായി മാറും. ചൊവ്വാഴ്ച വൈകുന്നേരമോ രാത്രിയിലോ ആന്ധ്രാപ്രദേശിലെ കാക്കിനട തീരത്ത് വീശാനാണ് സാധ്യത. ഇതിന്റെ സ്വാധീനത്തിലാണ് കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
