ന്യൂഡല്‍ഹി: പ്രളയ ദുരന്തത്തെ തുടര്‍ന്ന് ദുരിതമനുഭവിക്കുന്ന കേരളത്തിനായി പത്രങ്ങളില്‍ പരസ്യം നല്‍കി ഡല്‍ഹി സര്‍ക്കാരും. കേരളത്തിലെ പ്രളയക്കെടുതിയിലെ ചിത്രങ്ങളും പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ചിത്രത്തോടൊപ്പമാണ് പരസ്യം.’ഡല്‍ഹിയിലെ ഓരോരുത്തരും കേരളത്തിലെ ജനങ്ങള്‍ക്കൊപ്പമുണ്ട്. കേരളം അതിരൂക്ഷമായ പ്രളയക്കെടുതിയെ നേരിടുകയാണ്. അതിനാല്‍ കേരളത്തിലെ നമ്മുടെ സഹോദരി-സഹോദരന്മാരെ സഹായിക്കാന്‍ നിങ്ങള്‍ മഹാമനസ്‌കത കാണിക്കണം’ കെജ്രിവാള്‍ അറിയിച്ചു.മുഖ്യമന്ത്രി പിണറായി വിജയന്റെ ദുരിതാശ്വസ നിധിയുടെ അക്കൗണ്ട് വിവരങ്ങളും മറ്റു കാര്യങ്ങളും പരസ്യത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഓണ്‍ലൈന്‍ വഴി സംഭാവന നല്‍കാനുള്ള വെബ് വിലാസവും നല്‍കിയിട്ടുണ്ട്. സഹായം പണമായോ, വസ്ത്രങ്ങളായോ എങ്ങനെ വേണമെങ്കിലും നല്‍കാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *