മലപ്പുറം: സംസ്ഥാനത്ത് പ്രളയദുരന്തം തുടരുന്ന സാഹചര്യത്തില്‍ 7 ലക്ഷത്തോളം ആളുകള്‍ ദുരിതാശ്വാസ ക്യാമ്ബില്‍ കഴിയുകയാണ്. മലപ്പുറം എം.എസ്.പിയിലെ ദുരിതാശ്വാസ ക്യാമ്ബില്‍ അഭയം തേടിയ ഒരു പെണ്‍കുട്ടി ഇന്ന് വിവാഹിതയായി.

കതിര്‍മണ്ഡപത്തിലേക്ക് ഇറങ്ങിയത് ദുരിതശ്വാസ ക്യാമ്ബില്‍ നിന്നാണ്.വീടും പരിസരവും വെള്ളത്തില്‍ മുങ്ങിയതോടെ നാലുദിവസമായി മാതാപിതാക്കള്‍ക്കൊപ്പം അഞ്ജു ഈ ദുരിതാശ്വാസക്യാമ്ബിലാണ് കഴിഞ്ഞിരുന്നത്.

പ്രളയത്തെ തുടര്‍ന്ന് വിവാഹം മാറ്റിവക്കാന്‍ ആദ്യം ആലോചിച്ചെങ്കിലും പിന്നീട് ആഘോഷമൊഴിവാക്കി നടത്താന്‍ തീരുമാനിക്കുകയായിരുന്നു. രാവിലെ പതിനൊന്ന് മണിയോടെ മലപ്പുറം ത്രിപുരാന്തക ക്ഷേത്രത്തില്‍ വച്ച് വേങ്ങര സ്വദേശി ഷൈജു അഞ്ജുവിന് മിന്നുകെട്ടി. ദുരന്തം മനസിലാക്കി ആഘോഷങ്ങള്‍ ഒന്നുമില്ലാതെയാണ് ഇരുവരുടെയും വിവാഹം നടന്നത്.

Leave a Reply

Your email address will not be published. Required fields are marked *