വിൽപ്പനയിൽ വൻ കുതിപ്പ്; 10 മാസത്തിനിടെ 1.38 ലക്ഷം യൂണിറ്റ്! ടാറ്റ പഞ്ചിന്റെ റെക്കോർഡ് നേട്ടം

ന്ത്യൻ വാഹന വിപണിയിൽ ടാറ്റ പഞ്ച് ഒരു ജനപ്രിയ മോഡലായി സ്ഥാനം ഉറപ്പിച്ചു. 2025-ൽ മൈക്രോ എസ്.യു.വി വിഭാഗത്തിൽ മികച്ച പ്രകടനമാണ് ടാറ്റ പഞ്ച് കാഴ്ചവെച്ചത്. 2025 ജനുവരി മുതൽ ഒക്ടോബർ വരെയുള്ള 10 മാസക്കാലയളവിൽ ഏകദേശം 1,38,769 യൂണിറ്റുകളാണ് ടാറ്റ പഞ്ച് വിറ്റഴിച്ചത്.

ഇതിൽ മാർച്ച് മാസത്തിലാണ് ഏറ്റവും ഉയർന്ന വിൽപ്പന രേഖപ്പെടുത്തിയത്. ആ മാസം മാത്രം 17,714 യൂണിറ്റുകൾ വിറ്റുപോയിരുന്നു. സവിശേഷതകളും സുരക്ഷയുംസുരക്ഷയിലും സാങ്കേതികവിദ്യയിലും ഒട്ടും പിന്നിലല്ലാത്ത മോഡലാണ് ടാറ്റ പഞ്ച്. ഗ്ലോബൽ എൻ.സി.എ.പി ക്രാഷ് ടെസ്റ്റിൽ 5 സ്റ്റാർ സുരക്ഷാ റേറ്റിംഗ് നേടിയിട്ടുള്ള ഈ വാഹനം ഉപഭോക്താക്കൾക്കിടയിൽ വിശ്വാസം വർദ്ധിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *