കൊച്ചി: കേരളത്തിൽ ഇന്നും പരക്കെ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളില്‍ ഇന്ന് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. ബാക്കിയുള്ള ജില്ലകളിൽ ഇടത്തരം മഴ ലഭിക്കും. നാലു ദിവസം കൂടി സംസ്ഥാനത്ത് മഴ തുടരും.
അടുത്ത മൂന്ന് മണിക്കൂറിൽ സന്നിധാനം, പമ്പ, നിലയ്ക്കൽ എന്നിവിടങ്ങളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു. മത്സ്യത്തൊഴിലാളികള്‍ കടലില്‍പോകരുതെന്ന് മുന്നറിയിപ്പ് നൽകി.

