കൊയിലാണ്ടി: പ്രതിഭകളുടെ കഴിവുകൾ തേച്ചുമിനുക്കിയ നാലു ദിനരാത്രങ്ങൾക്കൊടുവിൽ കലാകിരീടം കോഴിക്കോട് സിറ്റി ഉപജില്ലക്ക്. 1010 പോയന്റ് നേടിയാണ് സിറ്റി ഉപജില്ല കപ്പ് സ്വന്തമാക്കിയത്. 920 പോയന്റുമായി ചേവായൂർ ഉപജില്ലയും 919 പോയന്റുമായി തോടന്നൂർ ഉപജില്ലയും 901 പോയന്റുമായി ബാലുശ്ശേരി ഉപജില്ലയും 895 പോയന്റുമായി കൊയിലാണ്ടിയുമാണ് പിന്നീടുള്ള സ്ഥാനങ്ങളിൽ. സ്കൂൾ മികവിൽ 438 പോയന്റുമായി ചേവായൂർ സിൽവർ ഹിൽസ് സ്കൂളുo 353പോയന്റുമായി മേമുണ്ട എച്ച്.എസ്.എസും 255 പോയിന്റുമായി പേരാമ്പ്ര എച്ച്.എച്ച്. എസുമാണുള്ളത്.
യു.പി വിഭാഗത്തിൽ തോടന്നൂർ ഉപജില്ലയാണ് ജേതാക്കൾ. ഹയർസെക്കൻഡറി വിഭാഗത്തിൽ 437 പോയന്റും ഹൈസ്കൂൾ വിഭാഗത്തിൽ 397 പോയന്റും സിറ്റി ഉപജില്ല സ്വന്തമാക്കി. യു.പി. വിഭാഗത്തിൽ തോടന്നൂർ ഉപജില്ല 177 പോയന്റുമായി ജേതാക്കളായി. 174 വീതം പോയന്റുകളുമായി ഫറോക്ക്, ചേവായൂർ ഉപജില്ലകൾ രണ്ടാം സ്ഥാനവും 173 വീതം പോയന്റുകളുമായി ചോമ്പാല, കുന്ദമംഗലം ഉപജില്ലകൾ മൂന്നാം സ്ഥാനവും നേടി. സംസ്കൃതോത്സവം ഹൈസ്കൂൾ വിഭാഗത്തിൽ 95 പോയന്റോടെ കുന്നുമ്മൽ ഉപജില്ലയും യു.പി. വിഭാഗത്തിൽ 93 പോന്റുമായി പേരാമ്പ്ര ഉപജില്ലയും ജേതാക്കളായി.

