സിംപിള്‍ കരിമീന്‍ പൊള്ളിച്ചത്

ചേരുവകള്‍

കരിമീന്‍-5 എണ്ണം
കുരുമുളക് -8 എണ്ണം
ഉണക്കമുളക് -12 എണ്ണം
ചുവന്നുള്ളി-8 എണ്ണം
വെളുത്തുള്ളി-7 അല്ലി
എണ്ണ-2 ടേബിള്‍ സ്പൂണ്‍
മഞ്ഞള്‍പ്പൊടി -അര ടേബിള്‍ സ്പൂണ്‍
ഉപ്പ് പാകത്തിന്
നാരങ്ങ -ഒരെണ്ണം

തയ്യാറാക്കുന്നവിധം

മീന്‍ വരഞ്ഞ് ഉപ്പും നാരങ്ങാനീരും ചേര്‍ത്ത് പത്തുമിനിട്ട് വയ്ക്കുക. ഉണക്കമുളക്, കുരുമുളക്, മഞ്ഞള്‍പ്പൊടി, വെളുത്തുള്ളി, ചുവന്നുളളി ഇവ നന്നായി അരച്ച് മീനില്‍ പുരട്ടിവയ്ക്കുക. ഒരു പരന്ന പാത്രത്തില്‍ വാഴയിലയില്‍ എണ്ണ പുരട്ടിവച്ച് അതിന്റെ മുകളില്‍ മീന്‍ വച്ച് മറ്റൊരില അതിനുമുകളിലിട്ട് പാത്രം കൊണ്ട് അടച്ച് വച്ച് ചെറുതീയില്‍ വേവിക്കുക. രണ്ടുവശവും മൂപ്പിച്ചെടുക്കുക.

Leave a Reply

Your email address will not be published. Required fields are marked *