കൊച്ചി; മലയാള ചലച്ചിത്ര സംവിധായകനായ കെ കെ ഹരിദാസ് അന്തരിച്ചു. 1992ല്‍ ‘ഭാര്യ ഒരു മന്ത്രി’ എന്ന ചിത്രത്തിലൂടെയാണ് ഹരിദാസ് സംവിധായകനായി തുടക്കം കുറിക്കുന്നത്. 20ഓളം ചിത്രങ്ങള്‍ ഹരിദാസ് സംവിധാനം ചെയ്തിട്ടുണ്ട് ഇതില്‍ ഭൂരിഭാഗവും ജനപ്രിയ സിനിമകളായിരുന്നു. വധു ഡോക്ടറാണ്, കല്യാണ പിറ്റേന്ന്, കിണ്ണം കട്ട കള്ളന്‍, കൊക്കരക്കോ എന്നീ സിനിമകള്‍ ഇതില്‍ ഉള്‍പ്പെടുന്നു. കൊച്ചിയില്‍ വെച്ചാണ് അന്ത്യം സംഭവിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *