തിരുവനന്തപുരം: അര്‍ണബിനെ പിന്തുണച്ച രാജീവ് ചന്ദ്രശേഖര്‍ മലയാളിയാണെന്ന് പറയുന്നതില്‍ ലജ്ജിക്കുന്നുവെന്ന് കെപിസിസി അധ്യക്ഷന്‍ എംഎം ഹസന്‍. അര്‍ണാബിന്റെ റിപ്പബ്ലിക്ക് ചാനല്‍ മലയാളികള്‍ ബഹിഷ്‌കരിക്കണമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ദിവസം റിപ്പബ്ലിക്ക് ടിവിയില്‍ നടത്തിയ ചര്‍ച്ചയ്ക്കിടെയായിരുന്നു അര്‍ണാബിന്റെ വിവാദപരാമര്‍ശം.

നാണം കെട്ട ഇന്ത്യക്കാരുടെ കൂട്ടമാണ് മലയാളികള്‍ എന്നായിരുന്നു പരാമര്‍ശം. പ്രളയദുരിത സഹായഫണ്ടിലേക്ക് യുഎഇ സഹായം ധനം വാഗ്ദാനം ചെയ്തത് സംബന്ധിച്ച് നടന്ന ചര്‍ച്ചയിലാണ് അര്‍ണാബ് മലയാളികളെ പരിഹസിച്ചത്. പരാമര്‍ശം വിവാദമായതോടെ സോഷ്യല്‍മീഡിയയില്‍ അര്‍ണബിനെതിരെ പ്രതിഷേധം ശക്തമാണ്.

അര്‍ണബിന്റേയും റിപ്പബ്ലിക്ക് ടിവിയുടേയും ഫേസ്ബുക്ക് പേജുകളില്‍ മലയാളികള്‍ കൂട്ടമായി പ്രതിഷേധം അറിയിക്കുകയാണ്. കൂടാതെ ഗൂഗിള്‍ പ്ലേസ്റ്റോറില്‍ റിപ്പബ്ലിക്ക് ടിവിയുടെ റേറ്റിങ്ങ് കുറച്ചാണ് മലയാളികള്‍ തിരിച്ചടിക്കുന്നത്. അര്‍ണബിനെ വിമര്‍ശിക്കുന്നവര്‍ കോമാളികളാണെന്നാണ് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞത്. സോഷ്യല്‍മീഡിയയില്‍ നടക്കുന്നത് വ്യാജപ്രചാരണമാണെന്നും കോണ്‍ഗ്രസ് ഇറക്കുന്നത് പോലെയുള്ള വിഡ്ഢിത്തമാണിതെന്നും രാജീവ് ട്വീറ്റില്‍ വാദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *