കോഴിക്കോട് ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം; യുവാക്കൾക്ക് ദാരുണാന്ത്യം

കോഴിക്കോട്: ബൈക്കുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാക്കൾ മരിച്ചു. കോഴിക്കോട് ബീച്ച് റോഡിലാണ് സംഭവം. കണ്ണൂർ സ്വദേശിയായ മർവാൻ, കോഴിക്കോട് സ്വദേശി ജുബൈദ് എന്നിവരാണ് മരിച്ചത്. ​ഗുരുതരമായി പരിക്കേറ്റ രണ്ട് പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.

പെട്രോൾ പമ്പിന് സമീപത്ത് പുലർച്ചെ മൂന്ന് മണിയോടെയാണ് അപകടമുണ്ടായത്. എതിർവശങ്ങളിൽ നിന്നെത്തിയ ബൈക്കുകൾ പരസ്പരം കൂട്ടിയിടിക്കുകയായിരുന്നു. ബൈക്കുകൾ അമിതവേ​ഗത്തിലായിരുന്നുവെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.

Leave a Reply

Your email address will not be published. Required fields are marked *