കണ്ണൂര്‍: കണ്ണൂരില്‍ ജ്വല്ലറിയുടെ ചുമര്‍ തുരന്ന് കവര്‍ച്ചാ ശ്രമം. കണ്ണൂര്‍ ഇരിണാവ് റോഡിനു സമീപം ശ്രീകണ്ഠ ജ്വല്ലറിയിലാണ് ചൊവ്വാഴ്ച പുലര്‍ച്ചെ മോഷണ ശ്രമമുണ്ടായത്. ചൊവ്വാഴ്ച രാവിലെ 9.30 മണിയോടെ ജ്വല്ലറി ഉടമ കണ്ണപുരം സ്വദേശി വി.വി. വിനോദ് കുമാര്‍ എത്തിയപ്പോഴാണ് ജ്വല്ലറിയുടെ ചുമര്‍ തുരന്ന നിലയില്‍ കണ്ടെത്തിയത്.
മൂന്നുവരി കല്ല് കുത്തിപ്പൊളിച്ച് തുരങ്കമുണ്ടാക്കിയ നിലയിലായിരുന്നു. വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. അകത്തേക്കു കടക്കാന്‍ മോഷ്ടാക്കള്‍ക്കായിട്ടില്ലെന്ന് പോലീസ് പറഞ്ഞു. സംഭവത്തില്‍ പോലീസ് ഊര്‍ജിതമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
