ഗണേഷ് കുമാറിൽ നിന്ന് ഇത് പ്രതീക്ഷിച്ചില്ല: ചാണ്ടി ഉമ്മൻ

EveningKerala News : പത്തനാപുരം: “മന്ത്രി കെ.ബി. ഗണേഷ്‌കുമാർ എന്റെ കുടുംബ ത്തോട് ഇങ്ങനെ ചെയ്യുമെന്നു കരുതിയില്ല. എന്റെ പിതാവും ആർ.ബാലകൃഷ്ണപിള്ളയും തമ്മിലുള്ള ബന്ധം അത്രയ്ക്കും ദൃഢമായിരുന്നു. ഗണേഷ്‌കുമാറി
ന്റെ അമ്മയെ ഞാൻ ആന്റിയെ ന്നാണ് വിളിക്കാറ്. എന്നെ സ്നേഹിച്ചത് പോലെയാണ് ഗണേഷ്കുമാറിനെയും അപ്പൻ സ്നേഹിച്ചത്.
എന്നിട്ടും സോളർ കേസിൽ വി വാദമായ 18 പേജുള്ള കത്ത് എങ്ങനെ 24 പേജായി. അത് കോടതിയുടെ പരിഗണനയിലാണെന്നാണ് മനസ്സിലാക്കുന്നത്” 18 പേജുള്ള കത്തിൽ ഉമ്മൻചാണ്ടിയുടെ പേര് എഴുതി ചേർക്കുകയായിരുന്നെന്നാണ് ആരോപണം.
പത്തനാപുരം പഞ്ചായത്തിലെ സ്നേയും ബ്ലോക്ക് പഞ്ചായത്തിലെയും യൂഡിഎഫ് അംഗങ്ങൾക്ക് മാങ്കോട് ജംക്ഷനിൽ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സോളർ കേസിനു പിന്നിൽ സിപിഎമ്മാണെന്നും അദ്ദേഹം ആരോപിച്ചു.

Leave a Reply

Your email address will not be published. Required fields are marked *